Premium Only Content

ഒക്കിനാവ 'റിഡ്ജ് പ്ലസ്' ഇന്ത്യയില്‍ പുറത്തിറക്കി
64,988 രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില
ചാര്‍ജ് ചെയ്യാന്‍ ആവശ്യാനുസരണം എടുത്തുമാറ്റാവുന്ന ലിഥിയം അയേണ്‍ ബാറ്ററിയുമായാണ് പുതിയ റിഡ്ജ് പ്ലസ് എത്തിയത്. 64,988 രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.റിഡ്ജ്, പ്രെയ്‌സ് എന്നിവയ്ക്ക് ശേഷം ഒക്കിനാവ പുറത്തിറക്കുന്ന മൂന്നാമത്തെ ഇലക്ട്രിക് സ്‌കൂട്ടറാണ് റിഡ്ജ് പ്ലസ്. ലിഥിയം അയേണ്‍ ബാറ്ററിക്കൊപ്പം 800 വാട്ട് ബ്രഷ്‌ലെസ് ഡിസി മോട്ടോറാണ് റിഡ്ജ് പ്ലസിന് കരുത്തേകുന്നത്. ഒറ്റചാര്‍ജില്‍ 120 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ വാഹനത്തിന് സാധിക്കും. മണിക്കൂറില്‍ 55 കിലോമീറ്ററാണ് പരമാവധി വേഗം.ഇലക്ട്രോണിക് അസിസ്റ്റഡ് ബ്രേക്കിങ് സിസ്റ്റത്തിനൊപ്പം മുന്നിലും പിന്നിലും ഡ്രം ബ്രേക്കാണ് റിഡ്ജ് പ്ലസിന് സുരക്ഷ ഒരുക്കുക. ലുസന്റ് ഓറഞ്ച്/മാഗ്ന ഗ്രേ, മിഡ് നൈറ്റ് ബ്ലൂ എന്നീ രണ്ടു നിറങ്ങളില്‍ വാഹനം സ്വന്തമാക്കാം.സെട്രല്‍ ലോക്കിങ്, ആന്റി-തെഫ്റ്റ് അലാം, കീലെസ് എന്‍ട്രി, വാഹനം എവിടെയാണെന്ന് കണ്ടെത്താന്‍ 'ഫൈന്റ് മൈ സ്‌കൂട്ടര്‍' എന്നീ സംവിധാനങ്ങളും ഇതിലുണ്ട്. ഒക്ടോബര്‍ അവസാനത്തോടെ തിരഞ്ഞെടുത്ത ചില സംസ്ഥാനങ്ങളില്‍ 500 യൂണിറ്റ് റിഡ്ജ് പ്ലസ് പുറത്തിറക്കാനാണ് ഒക്കിനാവ ലക്ഷ്യമിടുന്നത്. നവംബറില്‍ 1500 യൂണിറ്റും വിപണിയിലെത്തിക്കും.
-
1:27
News60
6 years agoഇന്ത്യയില്‍ പാക് ഭീകരാക്രമണത്തിന് സാധ്യത
3 -
3:33
News60
6 years agoകരുത്തുറ്റ ലംബോര്‍ഗിനി കാര്‍ ഇന്ത്യയില്‍ .ടാറ്റ ഹാരിയര്‍ ഡീലര്‍ഷിപ്പുകളില്‍
5 -
1:16
News60
6 years agoഇന്ത്യയില്‍ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഏകീകരിക്കുന്നു
6 -
1:01
News60
6 years agoഗൂഗിള്‍ പ്ലസ് സേവനം നിര്‍ത്തുന്നു
-
1:17
News60
6 years agoസുസുക്കി ഓഫ്റോഡ് ബൈക്കുകള്‍ ഇന്ത്യയില്‍
-
1:10
anweshanam
6 years agoപുതിയ ഗോ, ഗോ പ്ലസ് വിപണിയില്‍
1 -
1:17
News60
6 years agoക്ലീവ്ലാന്‍ഡ്സ് ഇന്ത്യയില്‍
-
1:35
News60
6 years agoആരോഗ്യ വകുപ്പ് ചികിത്സാ പ്രോട്ടോകോള്‍ പുറത്തിറക്കി
-
0:54
News60
6 years agoഡ്യുക്കാട്ടി 959 പാനിഗാലെ കോര്‍സ ഇന്ത്യയില്‍
10 -
1:28
News60
6 years agoആഡംബരത്തിന്റെ രാജാവ്; റോള്‍സ് റോയ്സ് 'കള്ളിനന്' ഇന്ത്യയില്‍