Premium Only Content

ഗൂഗിള്‍ പ്ലസ് സേവനം നിര്‍ത്തുന്നു
സോഫ്റ്റ്വെയർ 'ബഗ്' കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം
ഗൂഗിളിന്റെ സോഷ്യല്‍ മീഡിയ നെറ്റ്വര്ക്കായ ഗൂഗിള്‍ പ്ലസ് സേവനം നിര്‍ത്താനൊരുങ്ങുന്നു. തേർഡ് പാർട്ടികൾക്ക് ഉപഭോക്തൃ വിവരങ്ങള്‍ ചോർത്താൻ കഴിയും വിധമുള്ള സുരക്ഷ വീഴ്ച കണ്ടെത്തിയതോടെയാണ് ഗൂഗിള്‍ പ്ലസ് പൂട്ടാന്‍ തീരുമാനം എന്ന് ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.സോഫ്റ്റ്വെയർ 'ബഗ്' കണ്ടെത്തിയതിനെ തുടർന്നാണ് ഗൂഗിള്‍ തീരുമാനം എടുത്തത്. അഞ്ച് ലക്ഷത്തോളം ഉപയോക്താക്കളെ ഇക്കാര്യം ബാധിച്ചിട്ടുണ്ടെന്ന് ഗൂഗിൾ അറിയിച്ചു. സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന "ബഗ്' കടന്നുകൂടിയത് മാർച്ചിൽ തന്നെ കമ്പനി മനസിലാക്കിയിരുന്നു. എന്നാൽ പ്രശ്നം ഗുരുതരമല്ലെന്നു കണ്ടെത്തിയതിനെ തുടർന്നു പുറത്തുവിട്ടിരുന്നില്ല. ഉപയോക്താക്കളുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് പ്രൈവസി ആൻഡ് ഡേറ്റ പ്രൊട്ടക്ഷൻ ഓഫീസറുടെ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. 2011ലാണ് ഏറെ കൊട്ടിഘോഷിച്ച് ഗൂഗിള്‍ പ്ലസ് തുടങ്ങിയത്. ഫേസ്ബുക്കിനെ പിടിച്ചുക്കെട്ടാൻ വേണ്ടിയാണ് ഗൂഗിൾ പ്ലസ് ആരംഭിച്ചത്. എന്നാൽ ഉപയോക്താക്കളും മുൻനിര ബിസിനസ് സ്ഥാപനങ്ങളും ഗൂഗിൾ പ്ലസിനു വേണ്ടത്ര സ്ഥാനം നൽകിയില്ല.
-
1:07
News60
6 years agoഒക്കിനാവ 'റിഡ്ജ് പ്ലസ്' ഇന്ത്യയില്‍ പുറത്തിറക്കി
21 -
1:10
anweshanam
6 years agoപുതിയ ഗോ, ഗോ പ്ലസ് വിപണിയില്‍
1 -
1:27
News60
6 years agoഇന്ധന വില താങ്ങില്ല; സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നിര്‍ത്തുന്നു
-
1:10
News60
6 years agoമറ്റുള്ളവരുടെ നമ്പറുകള്‍ വ്യാജമായുണ്ടാക്കാം
-
1:04
News60
6 years agoഹാന്‍ഡ്സ് ഫ്രീ മ്യൂസിക് ഉൾപ്പെടെയുള്ള ഹൈ ടെക് ഹെൽമെറ്റ്
-
0:55
News60
6 years agoആമിർ ഖാൻ നിസ്സാന്റെ ഡാറ്റ്സൻ ബ്രാൻഡ് അംബാസഡറായി
3 -
1:13
News60
6 years agoഗൂഗിളിന് ഇരുപതാം പിറന്നാൾ; ഉപയോക്താക്കൾക്ക് സമ്മാനം നല്കി ഗൂഗിൾ
43 -
1:33
News60
6 years agoകണ്ണുകൾക്ക് സുരക്ഷയൊരുക്കി ആൻഡ്രോയിഡ് ക്യു
2 -
1:14
News60
6 years ago $0.01 earnedട്രിപ്പിള്‍ ക്യാമറയുമായി ഗ്യാലക്സി എ7 എത്തി
10 -
1:15
News60
6 years agoസ്മാര്‍ട് സ്പീക്കറുകള്‍ ഉപയോഗിക്കുന്ന രീതി വര്‍ധിച്ചുവരുന്നു
3