ഇന്ത്യയില്‍ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഏകീകരിക്കുന്നു

6 years ago
6

ഇന്ത്യയിലെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഏകീകരിക്കാന്‍ ഒരുങ്ങുകയാണ് മോദി സര്‍ക്കാര്‍

അടുത്ത ജൂലൈ മുതല്‍ എല്ലാ ഇന്ത്യക്കാര്‍ക്ക ഒരേ ഡ്രൈവിങ് ലൈസന്‍സായിരിക്കും ഇഷ്യൂ ചെയ്യുന്നത്. ഒരേ നിറത്തിലുള്ളതും ഒരേ മാതൃകയിലുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുമുള്ളതാവും വിവിധ സംസ്ഥാനങ്ങളില്‍ ഇഷ്യൂ ചെയ്യുന്ന ലൈസന്‍സുകള്‍. അടുത്ത വര്‍ഷം മുതല്‍ വിതരണം ചെയ്യുന്ന ഡിഎല്‍,ആര്‍സി എന്നിവ മൈക്രോചിപ്പുകള്‍, ക്യൂ ആര്‍ കോഡുകള്‍ എന്നിവയാല്‍ എംബഡെഡ് ചെയ്യപ്പെട്ട് സ്മാര്‍ട്ടാക്കിയവയായിരിക്കും. ഇതിന് പുറമെ ഇവയില്‍ നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍സ് (എന്‍എഫ്സി) ഫീച്ചറുകളും ഉള്‍പ്പെടുത്തുന്നതായിരിക്കും. പുതിയ ഡ്രൈവിങ് ലൈസന്‍സ് ഇന്ത്യന്‍ യൂണിയന്‍ ഡ്രൈവിങ് ലൈസന്‍സ് എന്ന പേരിലായിരിക്കും അറിയപ്പെടുന്നത്.
ദേശീയ ഗവണ്‍മെന്റിന്റെയും സംസ്ഥാന ഗവണ്‍മെന്റിന്റെയും ലോഗോകളും ഇവയിലുണ്ടാകും. ഇത് ഇഷ്യൂ ചെയ്യുന്ന തിയതിയും അത് അവസാനിക്കുന്ന തിയതിയും ഇതിന് മേലുണ്ടാകും.പുതിയ ഡ്രൈവിങ് ലൈസന്‍സുകളില്‍ ഡ്രൈവര്‍മാര്‍ അവയവങ്ങള്‍ ദാനം ചെയ്യാനും നല്‍കിയ സത്യപ്രസ്താവനകളുടെ വിവരങ്ങളും അവര്‍ ഓടിക്കുന്നത് പ്രത്യേകം ഡിസൈന്‍ ചെയ്ത വാഹനമാണ് ഓടിക്കുന്നതെങ്കില്‍ അതിനെക്കുറിച്ചുള്ള വിശദാംശങ്ങളും ഉള്‍പ്പെടുത്തിയിരിക്കും.
മോട്ടോറിസ്റ്റിന്റെ ബ്ലഡ് ഗ്രൂപ്പും ഇതിലുണ്ടാകും. കൂടാതെ ഡ്രൈവര്‍മാരുടെ എമര്‍ജന്‍സി ഫോണ്‍ നമ്ബര്‍, ക്യൂ ആര്‍ കോടി, വെഹിക്കിള്‍ കാറ്റഗറി തുടങ്ങിയവ വിവരങ്ങളും ഉള്‍പ്പെടുത്തും.

Loading comments...