Premium Only Content
കരുത്തുറ്റ ലംബോര്‍ഗിനി കാര്‍ ഇന്ത്യയില്‍ .ടാറ്റ ഹാരിയര്‍ ഡീലര്‍ഷിപ്പുകളില്‍
ലംബോര്‍ഗിനി അവന്റഡോര്‍ എസ് വി ജെ ഇന്ത്യയില്‍ പുറത്തിറങ്ങി
ലാന്‍ഡ് റോവറുമായി ചേര്‍ന്ന് ടാറ്റ ഒരുക്കുന്ന ഏറ്റവും പുതിയ ഫ്ളാഗ്ഷിപ്പ് എസ്‌യുവി മോഡലാണ് ഹാരിയര്‍
ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എട്ടര കോടി രൂപയോളം കാറിന് വില പ്രതീക്ഷിക്കാം. ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനിയുടെ ഏറ്റവും കരുത്തുറ്റ പ്രൊഡക്ഷന്‍ കാറാണ് പുതിയ അവന്റഡോര്‍ SVJ.നേബഗ്രിങ്ങ് ട്രാക്കില്‍ പോര്‍ഷ 911 GT2 RS കുറിച്ച ലാപ് റെക്കോര്‍ഡ് കാറ്റില്‍പ്പറത്തിയാണ് ലംബോര്‍ഗിനി അവന്റഡോര്‍ SVJ മുഖ്യധാരയിലേക്ക് കടന്നുവന്നത്. നിലവില്‍ അവന്റഡോര്‍ SVJ കുറിച്ച 6:44:97 എന്ന ലാപ് സമയം തകര്‍ക്കപ്പെടാതെ തുടരുകയാണ്.കാറിലുള്ള 6.5 ലിറ്റര്‍ V12 എഞ്ചിന് 8,700 rpm വരെ കുറിക്കാനാവും. 759 bhp കരുത്തും 720 Nm torque ഉം പരമാവധി രേഖപ്പെടുത്തുന്ന എഞ്ചിന്‍ നാലു ചക്രങ്ങളിലേക്കും കരുത്തെത്തിക്കും.
ഇതിനായി ഏഴു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവും മോഡലിലുണ്ട്.
പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗം തൊടാന്‍ കാറിന് 2.8 സെക്കന്‍ഡുകള്‍ മതി. 8.6 സെക്കന്‍ഡുകള്‍ കൊണ്ടു 200 കിലോമീറ്റര്‍ വേഗം അവന്റഡോര്‍ SVJ പിന്നിടും. മണിക്കൂറില്‍ 350 കിലോമീറ്ററാണ് മോഡലിന്റെ പരമാവധി വേഗം.സാധാരണ അവന്റഡോര്‍ S -നെ അപേക്ഷിച്ച് അവന്റഡോര്‍ SVJ -യ്ക്ക് 50 കിലോയോളം ഭാരം കുറവാണ്. കമ്പനിയുടെ പ്രത്യേക ALA എയറോ പാക്കേജ് കാറിന്റെ വേഗത്തെ സ്വാധീനിക്കുന്നു. മുമ്പ് ലംബോര്‍ഗിനി അവതരിപ്പിച്ച ലിമിറ്റഡ് എഡിഷന്‍ അവന്റഡോര്‍ SV -യില്‍ നിന്നും വ്യത്യസ്മായ ഡിസൈന്‍ ശൈലിയാണ് അവന്റഡോര്‍ SVJ -യ്ക്ക്.
ഇത്തവണ ഗ്രില്ലിന് സമീപം ബോണറ്റില്‍തന്നെ എയര്‍ ഇന്‍ടെയ്ക്കുകള്‍ കാണാം.
എഞ്ചിന്‍ കവര്‍ കാര്‍ബണ്‍ ഫൈബര്‍ നിര്‍മ്മിതിയാണ്. സൈഡ് സ്‌കേര്‍ട്ടുകളുടെയും വശങ്ങളിലെ എയര്‍ ഇന്‍ടെയ്ക്കുകളുടെയും വലുപ്പം കൂടി. ചലിക്കുന്ന പിന്‍ സ്‌പോയിലറും പുത്തന്‍ ഡിഫ്യൂസറും പിന്നഴകിന് മാറ്റു കൂട്ടുന്നു.ഹുറാക്കാന്‍ പെര്‍ഫോര്‍മന്തെയില്‍ കണ്ടതുപോലുള്ള ഇരട്ട പുകക്കുഴലുകളാണ് പിന്നില്‍. സസ്‌പെന്‍ഷന്‍ സംവിധാനത്തിലും കമ്പനി കാര്യമായി കൈകടത്തി. ഡാമ്പറുകള്‍ കൂടുതല്‍ ദൃഢമായി. SV മോഡലിനെ അപേക്ഷിച്ച് കാറിലെ ആന്റി - റോള്‍ ബാറുകള്‍ 50 ശതമാനം കൂടുതല്‍ ദൃഢത കാഴ്ച്ചവെക്കും.
സ്റ്റീയറിംഗ് കൃത്യത കൂടി. പിന്‍ വീല്‍ സ്റ്റീയറിംഗ് സംവിധാനത്തിലും ഭേദഗതി സംഭവിച്ചു. ആകെമൊത്തം 900 അവന്റഡോര്‍ SVJ യൂണിറ്റുകള്‍ മാത്രമെ ലംബോര്‍ഗിനി നിര്‍മ്മിക്കുകയുള്ളൂ. അതേസമയം അവന്റഡോര്‍ SVJ 63 എന്ന പേരില്‍ മോഡലിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ നിരയില്‍ ഉടന്‍ കടന്നുവരും.
സ്‌പെഷ്യല്‍ എഡിഷന്റെ 63 യൂണിറ്റ് മാത്രമാണ് വില്‍പ്പനയ്ക്ക് ലഭ്യമാവുക. ഇതില്‍ ഒരു യൂണിറ്റ് ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് സൂചനയുണ്ട്.
വില്‍പ്പനയ്ക്കു വരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഹാരിയറിന്റെ കൂടുതൽ നിറപ്പതിപ്പുകൾ ക്യാമറയ്ക്ക് മുന്നില്‍ .
കാലിസ്റ്റോ കോപ്പര്‍, തെര്‍മിസ്റ്റോ ഗോള്‍ഡ്, ഏരിയല്‍ സില്‍വര്‍, ടെലസ്‌റ്റോ ഗ്രെയ്, ഓര്‍ക്കസ് വൈറ്റ് എന്നിങ്ങനെ അഞ്ചു നിറങ്ങളിലാണ് പുതിയ ഹാരിയര്‍ എസ്‌യുവി അണിനിരക്കുക.ഇതില്‍ കാലിസ്റ്റോ കോപ്പര്‍ പതിപ്പിനെ വിപണി ആദ്യമെ കണ്ടിരിക്കുന്നു. ഇപ്പോള്‍ മറ്റു നിറപ്പതിപ്പുകളുടെ ഭാവചാരുത കൂടി പുറത്തുവരികയാണ്. ഔദ്യോഗിക വരവ് മുന്‍നിര്‍ത്തി എസ്‌യുവിയുടെ മുഴുവന്‍ നിറപ്പതിപ്പുകളും ഡീലര്‍ഷിപ്പുകളില്‍ ഉടന്‍ പ്രദര്‍ശനത്തിനെത്തും.ലാന്‍ഡ് റോവറുമായി ചേര്‍ന്ന് ടാറ്റ ഒരുക്കുന്ന ഏറ്റവും പുതിയ ഫ്ളാഗ്ഷിപ്പ് എസ്‌യുവി മോഡലാണ് ഹാരിയര്‍. സസ്‌പെന്‍ഷനും ടെറെയ്ന്‍ റെസ്‌പോണ്‍സ് സംവിധാനവും തുടങ്ങി ലാന്‍ഡ് റോവര്‍ മോഡലുകളെ കഴിയുന്നിടത്തോളം അനുകരിക്കാന്‍ ഹാരിയര്‍ ശ്രമിക്കുന്നുണ്ട്.നിരയില്‍ ഹെക്‌സയ്ക്കും മുകളിലാണ് ഹാരിയര്‍ തലയുയര്‍ത്തുക. മോഡലിന്റെ വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മീഡിയ ഡ്രൈവുകള്‍ കഴിഞ്ഞതോടെ ഡീലര്‍ഷിപ്പുകളില്‍ ബുക്കിംഗ് ബാഹുല്യം അനുഭവപ്പെടുകയാണ്.
വിപണിയില്‍ 16 മുതല്‍ 21 ലക്ഷം രൂപ വരെ ഹാരിയര്‍ മോഡലുകള്‍ക്ക് വില കുറിക്കപ്പെടും.
ജീപ്പ് കോമ്പസും ഹ്യുണ്ടായി ക്രെറ്റയുമുള്ള ഇടത്തരം എസ്‌യുവി ശ്രേണിയില്‍ ടാറ്റ ഹാരിയര്‍ പുതിയ അളവുകോലുകള്‍ സൃഷ്ടിക്കും. പ്രീമിയം നിരയിലേക്കുള്ള കമ്പനിയുടെ നിര്‍ണ്ണായക ചുവുവെയ്പ്പാണിത്.ഡിസ്‌കവറി സ്പോര്‍ടി ഉപയോഗിക്കുന്ന ലാന്‍ഡ് റോവറിന്റെ D8 ആര്‍കിടെക്ച്ചറാണ് ഹാരിയറിന്റെ OMEGA അടിത്തറയ്ക്ക് ആധാരം. പുതിയ ഇംപാക്ട് ഡിസൈന്‍ 2.0 ഭാഷയ്ക്ക് ഹാരിയര്‍ തുടക്കം കുറിക്കും. സമകാലിക എസ്‌യുവി സങ്കല്‍പ്പങ്ങളില്‍ നിന്നും ഒരല്‍പ്പം വേറിട്ടാണ് ഹാരിയര്‍ നിലകൊള്ളുന്നത്.ബമ്പറിലുള്ള ഹെഡ്‌ലാമ്പും ബോണറ്റിനോടു ചേര്‍ന്ന ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകളും ക്രോം തിളക്കമുള്ള റൂഫ്‌ലൈനുമെല്ലാം ഹാരിയറിലേക്ക് ശ്രദ്ധക്ഷണിക്കും. നെക്സോണിലെ ഹ്യുമാനിറ്റി ലൈന്‍ ഹാരിയറിലേക്കും ടാറ്റ പകര്‍ത്തിയിട്ടുണ്ട്.മോഡലിന്റെ പരുക്കന്‍ സ്വഭാവം വെളിപ്പെടുത്താന്‍ കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗിന് കഴിയും. വിടര്‍ന്ന ഇതള്‍ പോലുള്ള ടെയില്‍ലാമ്പുകളും ടാറ്റ കാറുകളില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത പുതുമയാണ്.
ആദ്യഘട്ടത്തില്‍ മാനുവല്‍ പതിപ്പ് മാത്രമെ ഹാരിയറിലുള്ളൂ
-
1:27
News60
5 years agoഇന്ത്യയില്‍ പാക് ഭീകരാക്രമണത്തിന് സാധ്യത
3 -
1:01
News60
5 years agoസീറ്റ് ബെല്‍റ്റ് ഷര്‍ട്ടുമായി നിസാന്‍
1 -
1:11
News60
5 years agoകീടാനാശിനി പ്രയോഗം; ഇന്ത്യക്ക് സൗദിയുടെ മുന്നറിയിപ്പ്
-
2:09
News60
5 years agoക്രെറ്റയ്ക്ക് എതിരാളി എത്തുന്നു
12 -
3:03
News60
5 years ago $0.01 earnedഎറണാകുളത്ത് ഇനി പുതിയ ലൈസൻസ്
9 -
3:04
News60
5 years agoബിഎസ്എന്‍എല്ലും ടാറ്റയും കൈകോർക്കുന്നു
6 -
1:10
News60
6 years agoഇലക്ട്രിക് എസ് യു വി യുമായി എം ജി മോട്ടോര്‍ ഇന്ത്യയിലേക്ക്
5 -
1:05
News60
6 years agoപുറത്ത് പോകേണ്ട! മദ്യം സര്‍ക്കാര്‍ വീട്ടിലെത്തിക്കും
5 -
1:01
News60
6 years agoഎഫ്ബി മൊണ്ടിയല്‍ മോട്ടോര്‍സൈക്കിള്‍' ഇന്ത്യയിലെത്തിച്ചു
-
1:37
News60
6 years agoവലിയ ഡെക്കറേഷന് വേണ്ട; പിഴ കൂട്ടിയിട്ടുണ്ട്
14