Premium Only Content
ആരോഗ്യ വകുപ്പ് ചികിത്സാ പ്രോട്ടോകോള്‍ പുറത്തിറക്കി
പ്രളയത്തോടനുബന്ധിച്ച് സംസ്ഥാനത്തെ ചില ജില്ലകളില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ചികിത്സാ പ്രോട്ടോകോള്‍ പുറത്തിറക്കി.
എലിപ്പനി ശക്തമായി നിയന്ത്രിക്കുന്നതിന് വേണ്ടി അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് പ്രതിരോധം, ചികിത്സ, സാമ്പിള്‍ കളക്ഷന്‍ എന്നിവയില്‍ പാലിക്കേണ്ട നിബന്ധനകള്‍ ഉള്‍ക്കൊള്ളിച്ചതാണ് പ്രോട്ടോകോള്‍. ഈ പ്രോട്ടോകോള്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും കര്‍ശനമായി പാലിക്കണം.രോഗം മൂര്‍ഛിച്ചവര്‍ക്ക് പലര്‍ക്കും പെന്സിലിന് ചികിത്സ ആവശ്യമായി വരും, അതുകൊണ്ടുതന്നെ താലൂക്ക് ആശുപത്രി മുതലുള്ള എല്ലാ ആശുപത്രികളിലും പെന്‍സിലിന്റെ ലഭ്യതയും ഇതിനുവേണ്ട മുന്‍കരുതലുകളും ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. പെന്സിലിന് ചികിത്സയെപ്പറ്റി കൃത്യമായ മാര്‍ഗനിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് മാത്രമായി ആശുപത്രികളില്‍ പ്രത്യേക കൗണ്ടര്‍ തുടങ്ങുന്നതാണ്. ഈ കൗണ്ടര്‍ വഴി പ്രതിരോധ ഗുളികകള്‍ നല്‍കും.
രക്ഷാപ്രവര്‍ത്തനത്തിന് പോയവരും സന്നദ്ധ പ്രവര്‍ത്തകരും നിര്‍ബന്ധമായും പ്രതിരോധ ഗുളിക കഴിച്ചിരിക്കണം
രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരും സന്നദ്ധ പ്രവര്‍ത്തകരും വീട് വൃത്തിയാക്കാന്‍ പോയവരും നിര്‍ബന്ധമായും ആഴ്ചയില്‍ ഒരിക്കല്‍ എലിപ്പനിയ്ക്കുള്ള പ്രതിരോധ ഗുളികയായ 200 എംജി ഡോക്സിസൈക്ലിന്‍ കഴിച്ചിരിക്കേണ്ടതാണ്. സാധാരണയായി 100 എംജിയിലുള്ള ഡോക്സിസൈക്ലിനാണുള്ളത്. അതിനാല്‍ തന്നെ 100 എംജിയിലുള്ള രണ്ട് ഗുളികകള്‍ ഒരുമിച്ച് കഴിക്കേണ്ടതാണ്. കഴിഞ്ഞ ആഴ്ച ഗുളിക കഴിച്ചവര്‍ ഈ ആഴ്ചയും കഴിക്കണം.പ്രളയബാധിത പ്രദേശത്ത് സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് ശേഷം ഡോക്ടര്‍മാരെ കാണാന്‍ കഴിയാത്താവര്‍ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തി പ്രതിരോധ മരുന്ന് കഴിക്കേണ്ടതാണ്.
-
1:07
News60
6 years agoഒക്കിനാവ 'റിഡ്ജ് പ്ലസ്' ഇന്ത്യയില്‍ പുറത്തിറക്കി
21 -
1:05
News60
6 years agoനഷ്ടപ്പെട്ട വാഹനരേഖകൾ പുതുക്കി നല്കി മോട്ടോർ വാഹന വകുപ്പ്
2 -
3:46
anweshanam
5 years agoഎട്ടുകോടി എൽപിജി കണക്ഷൻ നൽകുമെന്ന് ബജറ്റ് പ്രഖ്യാപനം
21 -
1:11
News60
5 years agoഇന്ത്യയിലെ ആദ്യ വനിതാ രാഷ്ട്രീയപ്പാര്‍ട്ടി
6 -
1:04
News60
5 years ago17 കാരിയെ കോൺഗ്രസ് നേതാവ് പീഡിപ്പിച്ചു
1 -
1:53
News60
5 years agoആധാര്‍ വഴി രാജ്യത്തിന് 90,000 കോടി രൂപ ലാഭം
46 -
1:11
News60
5 years agoകീടാനാശിനി പ്രയോഗം; ഇന്ത്യക്ക് സൗദിയുടെ മുന്നറിയിപ്പ്
-
1:10
News60
5 years agoമോദിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലത്തിൽ
-
1:32
News60
5 years ago $0.01 earnedഇനി റേഷൻ വിട്ടുനൽകാം
33 -
0:58
News60
6 years agoഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് പാസ് ഉയര്‍ത്തി
2