മഴക്കാലത്ത് മീന്‍ കഴിക്കരുത്! കാരണം?

6 years ago

മഴക്കാലത്ത് നമ്മുടെ ദഹന വ്യവസ്ഥ പൊതുവേ ദുര്‍ബലമാണെന്നു വേണം പറയാന്‍

മഴക്കാലത്ത് മീന്‍ വിഭവങ്ങള്‍ ഒഴിവാക്കാന്‍ പറയുന്നത് എന്തുകൊണ്ടെന്ന് അറിയാം
മഴക്കാലത്ത് നമ്മുടെ ദഹന വ്യവസ്ഥ പൊതുവേ ദുര്‍ബലമാണെന്നു വേണം, പറയാന്‍. ദഹന ശക്തി കുറയുന്ന സമയമാണിത്.
കട്ടിയുള്ള എന്തെങ്കിലും കഴിച്ചാല്‍ തന്നെ ദഹനത്തിന് ബുദ്ധിമുട്ടു നേരിടും. ഈ കാരണം കൊണ്ടു തന്നെയാണ് മഴക്കാലത്ത് മീന്‍ ഒഴിവാക്കാന്‍ പറയുന്നത്.
മഴക്കാലത്ത് മീനുകളുടെ പ്രജനന സമയമാണ്. ഇതുകൊണ്ടാണ് ട്രോളിംഗ് നിരോധനവും മറ്റും നിലവിലുള്ളത്. മീനുകളില്‍ മുട്ട കാണപ്പെടുന്ന സമയമാണിത്. ഇത് വേണ്ട രീതിയില്‍ പാകം ചെയ്തില്ലെങ്കില്‍ വയറിന് ഇന്‍ഫെക്ഷന്‍, ഫുഡ് പോയ്‌സണിംഗ് സാധ്യതകള്‍ ഏറെയാണ്. ഇത്തരം സാധ്യതകള്‍ ഒഴിവാക്കാന്‍ കൂടിയാണ് വര്‍ഷകാലത്തു മീന്‍ കഴിയ്ക്കുന്നത് ഒഴിവാക്കാന്‍ പറയുന്നത്.മഴക്കാലത്ത് പല സ്ഥലങ്ങളില്‍ നിന്നും മഴ വെള്ളം ഒഴുകിയെത്താന്‍ സാധ്യത ഏറെയാണ്. ഇതില്‍ നല്ലതല്ലാത്ത വെള്ളവും പെടും. ഇത്തരത്തിലെ വെള്ളത്തില്‍ വളരുന്ന മീനുകളില്‍ വിഷാംശവും മറ്റുമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണത്തേക്കാളേറെ ദോഷം വരുത്തുന്ന ഒന്നാണ്.മഴക്കാലത്തു പൊതുവെ പല വിധ നിയന്ത്രണങ്ങള്‍ കൊണ്ടും മറ്റും മീന്‍ ലഭ്യത കുറയുന്ന സമയമാണ്. കനത്ത മഴയില്‍ മത്സ്യബന്ധനം എളുപ്പമല്ലാത്തത് ഒരു കാരണം. ലഭ്യത കുറയുന്നതും പെട്ടെന്നു ചീയുന്നതുമെല്ലാം രാസ വസ്തുക്കള്‍ ചേര്‍ത്തു മീന്‍ സംരക്ഷിയ്ക്കാന്‍ ഇടയാക്കും. ഇത്തരം മീനുകള്‍ ആരോഗ്യത്തേക്കാള്‍ അസുഖങ്ങള്‍ നല്‍കുന്നവയാണ്. സള്‍ഫേറ്റുകള്‍, പോളിഫോസ്‌ഫേറ്റുകള്‍ എന്നിവയാണ് പ്രധാനമായും ഇവ സൂക്ഷിയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന കെമിക്കലുകള്‍. ഇത് ആരോഗ്യപരമായ പല പ്രശ്‌നങ്ങളും വരുത്തി വയ്ക്കും.

Loading comments...