പെൺകുട്ടികൾ ഇറുകിയ ജീൻസ് ധരിക്കരുത്! കാരണം???

6 years ago
25

ഇറുകിയ ജീന്‍സ് ധരിക്കുന്നത് മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷന്‍

ജീൻസ് ധരിക്കാത്ത സ്ത്രീകൾ ഇന്നുണ്ടാവില്ല. പാശ്ചാത്യ വസ്ത്രമായിരുന്നു ജീൻസ് മലയാളികളുടെയും മനസ്സിൽ ഇടപിടിച്ചത് പെട്ടെന്നായിരുന്നു. പൊതുവെ ഉപയോഗിക്കാൻ എളുപ്പമായ ഈ വേഷം ഇന്ന് പെൺകുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട വസ്ത്രങ്ങളിൽ ഒന്നാണ്. എന്നാൽ ജീൻസ് ന്റെ ശരിയല്ലാത്ത ഉപയോഗം ശരീരത്തെ ബാധിക്കാം
നിങ്ങളും ജീന്‍സ് ധാരിയാണോ എങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ അല്ലെങ്കില്‍ നാളെ നിങ്ങള്‍ക്കും അസുഖങ്ങള്‍ പിടിപെടാം. ഇറുകിയ ജീന്‍സ് ധരിക്കുന്നത്മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷന്‍ . ഇത് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കാണ് കൂടുതല്‍ കണ്ടു വരുന്നത്. ഇ കോളി എന്ന ബാക്ടീരിയയാണ് ഈ രോഗം പടര്‍ത്തുന്നത്. വന്‍കുടല്‍ വഴി മലദ്വാരത്തിലൂടെ വരുന്ന ഇകോളി ബാക്ടീരിയ ഈര്‍പ്പം തങ്ങി നില്‍ക്കുമ്പോള്‍ യൂറിനറി ട്രാക്ട്ല്‍ പ്രവേശിക്കുന്നു അതുമൂലം അണുബാധ യൂറിനറി ട്രാക്ട്ല്‍ പടരുന്നു. അതാണ്‌ ഇറുകിയ ജീന്‍സ് ധരിക്കുന്ന സ്ത്രീകള്‍ക്ക് ഇത് കൂടുതലായും കണ്ടു വരുന്നത്. മഴക്കാലത്താണ് കൂടുതലും ഈ രോഗം കണ്ടു വരുന്നത്. അതിനു കാരണങ്ങള്‍ മറ്റ് പലതും ഉണ്ടെങ്കിലും പ്രധാനമായും ഈര്‍പ്പം തങ്ങി നില്‍ക്കുന്നത് കൊണ്ട് വരുന്ന അണുബാധയാണ്‌.
അതുപോലെ തന്നെ ഇറുകിയ ജീന്‍സ് സ്ഥിരമായി ധരിക്കുന്നവര്‍ക്ക് വന്ധ്യതയുണ്ടാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചതാണ്.
ജീന്‍സ് യഥാര്‍ത്ഥത്തില്‍ സ്ത്രീകള്‍ക്ക് ഉപയോഗിക്കാന്‍ പറ്റിയ ഏറ്റവും നല്ല വസ്ത്രമാണ് എന്ന് പറയാം കാരണം മറ്റുള്ള വസ്ത്രത്തെപ്പോലെ ഭയപ്പെടാതെ ഉപയോഗിക്കാം എന്നത് തന്നെ കാരണം. എന്നാലും വളരുന്ന പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നത് അവരുടെ വളര്‍ച്ചയെപോലും മുരടിപ്പിക്കും എന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ജീൻസ് തിരഞ്ഞെടുക്കുമ്പോൾ അയഞ്ഞ സൈസിലുളളത് വാങ്ങുക. ജീന്‍സ് സ്ഥിരമായി ഉപയോഗിക്കുന്നവര്‍ അത് കൂടെക്കൂടെ കഴുകണം, ഒരു ദിവസം മുഴുവനും ഉപയോഗിച്ച ജീന്‍സ് ആണെങ്കില്‍ അത് തന്നെ പിറ്റേ ദിവസവും ഉപയോഗിക്കാതിരിക്കുക. സൗകര്യം നോക്കി പലരും ജീന്‍സ് ഒരാഴ്ച വരെ കഴുകാതെ ഉപയോഗിക്കുന്നു എന്നതാണ് സത്യം.
പുതുതലമുറയില്‍ രോഗങ്ങള്‍ പടരുവാന്‍ മറ്റൊരു കാരണം കൂടി ഉണ്ട്.
പുതുതലമുറയിലെ പെണ്‍കുട്ടികള്‍ അധികവും വസ്ത്രം കഴുകുവാന്‍ വാഷിംഗ്മെഷീന്‍ ആകും ഉപയോഗിക്കുക. അപ്പോള്‍ സോപ്പ് പൊടി ശരിക്കും അതില്‍ നിന്നും വിട്ടു പോയിട്ടുണ്ടാകില്ല. അത് നല്ലോണം എടുത്ത് കഴുകി കളഞ്ഞില്ലെങ്കില്‍ പിന്നീട് ആ വസ്ത്രം എടുത്തിടുമ്പോള്‍ വിയര്‍പ്പ് നിറയുമ്പോള്‍ ഈ പറ്റിപ്പിടിച്ചിരിക്കുന്ന പൊടി നിങ്ങളുടെ ദേഹത്ത് ആവുകയും പിന്നീട് ചൊറിച്ചില്‍ പോലുള്ള അസുഖങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ വസ്ത്രങ്ങള്‍ വാഷിംഗ്മെഷീനില്‍ നിന്നും എടുത്തതിനു ശേഷം രണ്ടോ മൂന്നോ തവണ നല്ലവണ്ണം വെള്ളത്തില്‍ ഇട്ടു കഴുകിയെടുക്കുക.
യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷന്‍ വരുവാനുള്ള മറ്റൊരു കാരണമാണ് വൃത്തിയില്ലാത്ത ശുചിമുറി ഉപയോഗിക്കുന്നതും .സ്ത്രീകള്‍ ഉപയോഗിക്കുന്ന പാഡുകള്‍ യഥാസമയം മാറ്റാത്തതും, ഹൈജീനിക് ആയ സ്വിമ്മിംഗ് പൂളിന്റെ ഉപയോഗവും. ഇത്തരത്തില്‍ ഉള്ള കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നിങ്ങള്‍ക്ക് രോഗങ്ങളില്‍ നിന്നും രക്ഷനേടാം.വസ്ത്രധാരണത്തിന്റെ പ്രധാന ലക്ഷ്യം നമ്മുടെ ശരീരത്തിന്റെ താപനില സ്ഥിരമായി നിലനിര്‍ത്തുക എന്നതാണ്. അതായതു തണുപ്പ്, ചൂട്, മഴ തുടങ്ങിയ ഋതുഭേദങ്ങളില്‍ നിന്നും വരള്‍ച്ച, ശക്തിയായ കാറ്റ്, ഈര്‍പ്പം തുടങ്ങിയ കാലാവസ്ഥകളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുക എന്നതാണു ശരിയായ വസ്ത്രധാരണം കൊണ്ടുദ്ദേശിക്കുന്നത്. അതുകൊണ്ടു നാം കാലാവസ്ഥയ്ക്കു ചേരുന്ന വസ്ത്രങ്ങളാണു ധരിക്കേണ്ടത്. തണുപ്പില്‍ ശരീരത്തിനു ചൂടു നല്‍കുന്ന കമ്പിളി വസ്ത്രങ്ങളെന്നതുപോലെ ചൂടുകാലത്ത് വായുസഞ്ചാരമുള്ളതും വിയര്‍പ്പ് വലിച്ചെടുക്കുന്നതുമായ പരുത്തി വസ്ത്രങ്ങള്‍ (കോട്ടണ്‍) ധരിക്കുന്നതാണു നല്ലത്. ശീതകാലത്തു കട്ടികുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചാലും വേനല്‍ക്കാലത്തു കമ്പിളിവസ്ത്രങ്ങള്‍ ധരിച്ചാലും ശരീരത്തിലെ താപനില തകരാറിലാവും. നവജാത ശിശുക്കള്‍ക്കും ചെറിയ കുട്ടികള്‍ക്കും തണുപ്പും ചൂടും മുതിര്‍ന്നവരേക്കാള്‍ കൂടുതല്‍ അനുഭവപ്പെടുന്നതിനാല്‍ അവരുടെ വസ്ത്രധാരണത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.
അതുപോലെ കൗമാര പ്രായക്കാരെപ്പോലെയല്ല വൃദ്ധരുടെ ശരീരത്തിന്റെ താപനില.
വാര്‍ധക്യകാലത്ത് തണുപ്പില്‍നിന്നു കൂടുതല്‍ സംരക്ഷണം വേണ്ടിവരും. രോഗികള്‍ക്കും രോഗപ്രവണതയുള്ളവര്‍ക്കും (രോഗ പ്രതിരോധശക്തി കുറഞ്ഞവര്‍) കാലാവസ്ഥയനുസരിച്ചു മറ്റുള്ളരേക്കാള്‍ സംരക്ഷണം ആവശ്യമാണ്.ചെയ്യുന്ന ജോലിക്കു ചേരുന്ന തരത്തിലായിരിക്കണം നമ്മുടെ വസ്ത്രധാരണം. രോഗികളുമായി അടുത്തിടപഴകുന്ന ഡോക്ടര്‍മാരും നഴ്‌സുമാരുമെല്ലാം മാസ്‌ക്കും ആപ്രണും ഗ്ലൗസും ധരിക്കുന്നതു രോഗാണുക്കളില്‍ നിന്നു രക്ഷ നേടാനാണെന്നു നമുക്കറിയാം.
ഏറ്റവും പ്രധാനപ്പെട്ടതാണു ത്വക്കും വസ്ത്രവുമായുള്ള ബന്ധം.
ശരീരത്തിന്റെ ചര്‍മ്മത്തിനോടു പറ്റിച്ചേര്‍ന്നു കിടക്കുന്ന വസ്ത്രങ്ങള്‍ വൃത്തിയുള്ളതല്ലെങ്കില്‍ ചര്‍മരോഗങ്ങള്‍ ഉണ്ടാവാനിടയുണ്ട്. പഴുപ്പുനിറഞ്ഞ കുരു, ചൊറി, പുഴുക്കടി എന്നീ രോഗങ്ങള്‍ക്കു കാരണം വൃത്തിഹീനമായ വസ്ത്രങ്ങളിലൂടെ പകരുന്ന രോഗാണുക്കളാണ്. ഏറ്റവും പ്രധാനപ്പെട്ടതാണു ത്വക്കും വസ്ത്രവുമായുള്ള ബന്ധം.
ശരീരത്തിന്റെ ചര്‍മ്മത്തിനോടു പറ്റിച്ചേര്‍ന്നു കിടക്കുന്ന വസ്ത്രങ്ങള്‍ വൃത്തിയുള്ളതല്ലെങ്കില്‍ ചര്‍മരോഗങ്ങള്‍ ഉണ്ടാവാനിടയുണ്ട് എന്നോർക്കുക

Loading comments...