Premium Only Content
വയറുവേദന-ലക്ഷണം ഒന്ന്, കാരണം പലത് പല മനോജന്യ ശാരീരികരോഗങ്ങളുടെയും പൊതുലക്ഷണമാണ് വയറുവേദന
വയര്‍ വേദന വരുന്നത് നിസ്സാരമായി കാണരുത്; ദഹന പ്രശ്നമാകുമെന്നു സ്വയം വിധി എഴുതി തള്ളുന്ന വേദന പലപ്പോഴും അപകടകാരി ആയേക്കാം
വയറിന്റെ പ്രശ്നങ്ങള്‍ മാത്രമല്ല, മറിച്ച് ഹൃദയാഘാതവും ശ്വാസകോശരോഗങ്ങളും മാനസിക പ്രശ്നങ്ങളുമെല്ലാം നീണ്ടുനില്‍ക്കുന്ന വയറു വേദനയ്ക്ക് കാരണമായെന്നുവരാം. പെപ്റ്റിക് അള്‍സര്‍, വന്‍കുടല്‍, ചെറുകുടല്‍, മൂത്രനാളികള്‍, പിത്താശയം, പിത്തനാളികള്‍ തുടങ്ങിയവയിലെ തടസ്സങ്ങള്‍ വയറിനേല്‍ക്കുന്ന പരിക്കുകള്‍, അപ്പന്‍ഡിസൈറ്റിസ്, പാന്‍ക്രിയാസ് ഗ്രന്ഥിയുടെ നീര്‍വീക്കം തുടങ്ങിയവയാണ് വയറുവേദനയ്ക്ക് കാരണമാകുന്ന പ്രശ്നങ്ങള്‍.
പെപ്റ്റിക് അള്‍സറിനെത്തുടര്‍ന്നുണ്ടാകുന്ന വേദന വയറിന്റെ മുകള്‍ഭാഗത്ത് മധ്യത്തിലായാണ് അനുഭവപ്പെടുന്നത്.
ഭക്ഷണം കഴിക്കാതെയിരിക്കുമ്പോള്‍ വേദന വര്‍ധിക്കാനിടയുണ്ട്. മൂത്രനാളികളിലെ കല്ലിനെത്തുടര്‍ന്നുണ്ടാകുന്ന വേദന ഇടവിട്ടിടവിട്ടാണ് അനുഭവപ്പെടുന്നത്. നടുവില്‍ നിന്നും വയറിന്റെ വശങ്ങളിലേക്ക് പടരുന്ന വേദനയോടൊപ്പം മൂത്രച്ചുടിച്ചിലും മൂത്രത്തിലൂടെ രക്തം പോകുന്നഅവസ്ഥയും ഉണ്ടാകാം. അപ്പന്‍ഡിസൈറ്റ്സിനെ ത്തുടര്‍ന്നുള്ള വയറുവേദന, വയറിന്റെ താഴെ വലതുവശത്തായാണ് ഉണ്ടാകുന്നത്. വേദനയോടൊപ്പം ഛര്‍ദ്ദിലും പനിയും ഉണ്ടാകാം. പിത്തസഞ്ചിയില്‍ നിന്നുണ്ടാകുന്ന വേദന നെഞ്ചിന്റെ പിറകുഭാഗത്തേക്കും തോള്‍പ്പലകയുടെ താഴത്തേക്കും പടര്‍ന്നേക്കാം.പലപ്പോഴും മാനസിക സംഘര്‍ഷങ്ങളും സമ്മര്‍ദങ്ങളും 'വയറുവേദന'യായി പ്രത്യക്ഷപ്പെടാറുണ്ട്. എപ്പോള്‍ വേണമെങ്കിലും വയറിന്റെ ഏതുഭാഗത്തും ഈ വേദനയുണ്ടാകാം.
-
3:10
News60
6 years ago $0.01 earnedപെൺകുട്ടികൾ ഇറുകിയ ജീൻസ് ധരിക്കരുത്! കാരണം???
25 -
1:27
anweshanam
6 years agoമഴക്കാലത്ത് മീന്‍ കഴിക്കരുത്! കാരണം?
-
1:10
News60
6 years ago $0.01 earnedപല കണക്ഷന് പല സിം വേണ്ട...പകരം ഇ- സിം
23 -
1:22
News60
6 years ago $0.01 earnedപല ഹോം അപ്ലയന്‍സുകളുടെയും വില കൂട്ടുന്നു
4 -
1:01
News60
5 years agoസീറ്റ് ബെല്‍റ്റ് ഷര്‍ട്ടുമായി നിസാന്‍
1 -
1:21
News60
5 years agoരജിസ്റ്റർ ചെയ്യാത്ത എല്ലാ നിക്ഷേപപദ്ധതികളും നിയമവിരുദ്ധം
-
1:25
News60
5 years agoപുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം
27 -
1:14
News60
5 years agoവെള്ളം കുടിക്കാനായി സ്കൂളിൽ ബെൽ
4 -
1:17
News60
6 years agoഇനി പകൽ സമയം ചെറുതായി മയങ്ങിയാലോ?
4 -
0:57
anweshanam
6 years agoകനത്ത മഴ വരുന്നു; ശ്രദ്ധിക്കുക എവിടെയൊക്കെ പോകരുത്