ട്രെയിനിന്റെ വാതിലില്‍ യാത്ര ചെയ്യരുതേ...

6 years ago
5

അടുത്തുണ്ടായിരുന്ന യാത്രക്കാരന്‍ പെണ്‍കുട്ടിയുടെ ടീ ഷര്‍ട്ടില്‍ പിടിച്ചുയര്‍ത്തിയാണ് രക്ഷപ്പെടുത്തിയത്

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനു വാതില്‍ നിന്ന് യാത്ര ചെയ്യരുതെന്ന് എത്ര പറഞ്ഞാലും നമ്മളില്‍ പലര്‍ക്കും ഇഷ്ടം അങ്ങനെ തന്നെ ചെയ്യുന്നതാണ്. എന്നാല്‍ ഇത്തരത്തിലുള്ള യാത്ര എത്രത്തോളം അപകടം നിറഞ്ഞതാണെന്ന ചൂണ്ടിക്കാണിക്കുന്ന ഒരു സംഭവം ഉണ്ടായി. ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ വാതിൽക്കൽ നിന്ന് യാത്രചെയ്യുന്നതിനിടെ പുറത്തേക്ക് വീണ പെണ്‍കുട്ടി സഹയാത്രക്കാരന്റെ സമയോചിതമായ ഇടപെടല്‍ കാരണം രക്ഷപ്പെട്ടു. അടുത്തുണ്ടായിരുന്ന യാത്രക്കാരന്‍ പെണ്‍കുട്ടിയുടെ ടീ ഷര്‍ട്ടില്‍ പിടിച്ചുയര്‍ത്തിയാണ് രക്ഷപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ വീഴ്ചയും രക്ഷപ്പെടലും അടങ്ങിയ വീഡിയോ മണിക്കൂറുകള്‍ക്കകം തന്നെ വൈറലായി. പതിനേഴുകാരിയായ പെണ്‍കുട്ടി മുംബൈയിലെ താനെയ്ക്കു സമീപത്തെ ദിവ സ്വദേശിയാണ്. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. കല്ല്യാണിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. വീണ പെണ്‍കുട്ടിയെ കൂടെയുള്ള യാത്രക്കാരന്‍ പിടിച്ചതു കൊണ്ട് ട്രാക്കില്‍ വീണില്ല. തൊട്ടടുത്ത പാളത്തിലൂടെ മറ്റൊരു ട്രെയിന്‍ ആ സമയം കടന്നു പോകുന്നുണ്ടായിരുന്നു. മറ്റു യാത്രക്കാരുടെ സഹായത്തോടെ പെണ്‍കുട്ടിയെ വേഗം തന്നെ മുകളിലേക്കുയര്‍ത്താനായതു കൊണ്ട് പെണ്‍കുട്ടി അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.

Loading comments...