Premium Only Content
ആന്റണിയുടേയും ക്ലിയോപാട്രയുടേയും ശവകുടീരം വെളിച്ചത്ത് വരും
ചരിത്രത്തിലെ ഏറെ പ്രശസ്തരായ ദമ്പതികളാണ് ആന്റണിയും ക്ലിയോപാട്രയും
മാര്‍ക്ക് ആന്റണിയുടേയും ക്ലിയോപാട്രയുടേയും ശവകൂടീരം അധികം വൈകാതെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഈജിപ്തിലെ ചരിത്രകാരന്മാര്‍
ഈജിപ്തിലെ ചരിത്രകാരന്മാര്‍ അല്‍പ്പം ആകാംക്ഷയിലാണ്. ബിസി 30 ന് മരണപ്പെട്ടു എന്ന് കരുതപ്പെടുന്ന റോമന്‍ സൈനികമേധാവി മാര്‍ക്ക് ആന്റണിയുടേയും ക്ലിയോപാട്രയുടേയും ശവകൂടീരം അധികം വൈകാതെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അവര്‍. അലക്‌സാണ്ട്രിയയില്‍ നിന്നും ഏകദേശം 28 കിലോമീറ്ററിലധികം അകലെ സ്ഥിതി ചെയ്യുന്ന തപോസിരിസ് മാഗ്ന എന്ന പ്രാചീന നഗരത്തിലാണ് ആന്റണിയും ക്ലിയോപാട്രയും അന്ത്യവിശ്രമം കൊള്ളുന്നതെന്നാണ് കരുതപ്പെടുന്നത്. ഏറെ കാലം കാണാമറയത്തുകിടന്ന ആന്റണിയുടേയും ക്ലിയോപാട്രയുടേയും ശവകുടീരം ഒടുവില്‍ വെളിച്ചത്തു വരുമെന്ന് പുരാവസ്തു ശാസ്ത്രജ്ഞനായ ഡോ. സാഹി ഹവാസ് പറഞ്ഞു. ഈജിപ്തിലെ മുന്‍ പുരാവസ്തുവകുപ്പ് മന്ത്രിയാണ് അദ്ദേഹം.
ചരിത്രത്തിലെ ഏറെ പ്രശസ്തരായ ദമ്പതികളാണ് ആന്റണിയും ക്ലിയോപാട്രയും.
ഇവരുടെ ജീവിത കാലയളവിനെ കുറിച്ച് കാര്യമായ തെളിവുകള്‍ ഒന്നുമില്ല. എന്നാല്‍ ഇരുവരുടെയും കഥ പ്രശസ്തമാണ്.ജൂലിയസ് സീസറിന്റെ പ്രധാന രാഷ്ട്രീയ അനുയായികളില്‍ ഒരാളും സുഹൃത്തുമായിരുന്നു മാര്‍ക്കസ് ആന്റണി അഥവാ മാര്‍ക്ക് ആന്റണി. ടോളമി XII-ാമന്റെ മകളും ടോളമി രാജവംശത്തിലെ അവസാന ഭരണാധികാരിയുമായിരുന്നു ക്ലിയോപാട്ര. സീസര്‍ കൊല്ലപ്പെട്ടതിന് ശേഷം സീസറിന്റെ ദത്തുപുത്രന്‍ ഒക്ടേവിയനും മാര്‍ക്ക് ലെപിഡസുമായി ചേര്‍ന്ന് റോമിലെ രണ്ടാം ത്രിമൂര്‍ത്തി ഭരണകൂടം സ്ഥാപിക്കുകയുണ്ടായി. പിന്നീട് ഈ ത്രിമൂര്‍ത്തി ഭരണകൂടം തകരുകയും ഒക്ടേവിയനുമായി ആന്റണി ശത്രുതയിലാവുകയും ചെയ്തു.
ആന്റണിയും കാമുകി ക്ലിയോപാട്രയും ചേര്‍ന്നാണ് ഒക്ടേവിയനെതിരെയുള്ള യുദ്ധം ആസൂത്രണം ചെയ്തത്.
എന്നാല്‍ ആ യുദ്ധത്തില്‍ ഇരുവരും പരാജയപ്പെട്ടു. തുടര്‍ന്ന് ഈജിപ്തിലേക്ക് നാടുവിടാന്‍ ശ്രമിച്ച ഇരുവരേയും അലക്‌സാണ്ട്രിയയില്‍ വെച്ച് ഒക്ടേവിയന്‍ സൈന്യം വളഞ്ഞു. ഇതോടെ ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നു.ആന്റണി തന്റെ വയറില്‍ കത്തി കുത്തിയിറക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ക്ലിയോപാട്രയുടെ മരണകാരണം വ്യക്തമല്ല. ഇരുവരുടേയും മൃതദേഹങ്ങള്‍ ഒരേ സ്ഥലത്തുതന്നെയാണ് അടക്കം ചെയ്തതെന്നാണ് കരുതപ്പെടുന്നത്. ഗവേഷകര്‍ ശവകൂടീരത്തിന് അടുത്തെത്തിയിട്ടുണ്ടെന്നും തങ്ങള്‍ ശരിയായ ദിശയിലാണെന്നും ഡോ. സാഹി ഹവാസ് പറഞ്ഞു. തപോസിരിസ് മാഗ്നയെ മുന്‍നിര്‍ത്തി അദ്ദേഹം പറഞ്ഞു.
ഈജിപ്തിലെ വളരെ ശക്തയായ ഭരണാധികാരി ആയിരുന്നു ക്ലിയോപാട്ര.
ബി.സി.332 ൽ അലക്സാണ്ടർ ചക്രവർത്തി ഈജിപ്ത് കീഴടക്കുകയും കുറച്ചു കാലം ഭരണം നടത്തുകയും ചെയ്തിരുന്നു. അലക്സാണ്ടറിനു ശേഷം ഈജിപ്തിന്റെ ഭരണാധികാരിയായത് ടോളമിയായിരുന്നു. ടോളമി രാജവംശ പരമ്പയിൽ ടോളമി XII-ാമൻെറ മകളായി ബി.സി 69-ൽ ക്ലിയോപാട്ര ജനിച്ചു.ബി.സി 51-ൽ ടോളമി മരിക്കുകയും, മകളായ ക്ലിയോപാട്ര 18-ആം വയസിൽ അധികാരത്തിൽ എത്തുകയും ചെയ്തു,.10 വയസ് മാത്രമുള്ള സഹോദരനായ ടോളമി XIII ചേർന്ന് ഈജിപ്തിൽ ഭരണം നടത്തുകയും ചെയ്തു. കുറേ കാലങ്ങൾക്ക് ശേഷം ക്ലിയോപാട്രയും ടോളമി പതിമൂന്നാമനുമായി പിണക്കത്തിലാവുകയും, ടോളമി പതിമൂന്നാമൻ സ്വയംഭരണം ഏറ്റെടുക്കുകയും ചെയ്തു.ഈ സമയത്താണ് റോമാ സാമ്രാജ്യചക്രവർത്തി ജൂലിയസ് സീസർ സാമ്രാജ്യവ്യാപനം നടത്തുന്നത്. റോമൻ പക്ഷത്തുനിന്നും ഒളിച്ചോടിയ സീസറിന്റെ മകളുടെ ഭർത്താവു കൂടിയായ പോംപിയുടെ തല വെട്ടിയെടുത്ത് ടോളമി പതിമൂന്നാമൻ സീസറിന് കാഴ്ചവെയ്ക്കുന്നു. സീസറിനെ പ്രീതിപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഇത് സീസറിനെ ചൊടിപ്പിച്ചു.
സീസർ ഈജിപ്തിനെ കീഴ്പ്പെടുത്തിയെങ്കിലും റോമാ സാമ്രാജ്യത്തോട് കൂട്ടിച്ചേർത്തിരുന്നില്ല.
സീസറിന്റെ കൊട്ടാരത്തിൽ ക്ലിയോപാട്ര തന്ത്രപൂർവ്വം എത്തിച്ചേർന്നു. തന്റെ മുമ്പിലെത്തിയ ക്ലിയോപാട്രയുടെ സൗന്ദര്യത്തിൽ സീസർ മയങ്ങി. ക്ലിയോപാട്ര സീസറിന്റെ കാമുകിയായി.പരാജയപ്പെട്ട് പിൻതിരിഞ്ഞോടിയ ടോളമി പതിമൂന്നാമൻ നൈൽ നദിയിൽ മുങ്ങി മരിച്ചു. ക്ലിയോപാട്ര രാജ്ഞിയാവുകയും മറ്റൊരു അനിയൻ ടോളമി പതിനാലാമൻ സഹഭരണാധികാരിയുമായി. സീസർ ഈജിപ്തിലെത്തി ക്ലിയോപാട്രയെ ഈജിപ്ഷ്യൻ ആചാരാ പ്രകാരം വിവാഹം കഴിച്ചു. സീസറിൽ ക്ലിയോപാട്രക്ക് ഒരു മകൻ പിറന്നു. റോമാ സാമ്രാജ്യത്തിന്റെ അടുത്ത അവകാശിയായി സിസേറിയനെ പ്രഖ്യാപിക്കണമെന്ന ക്ലിയോപാട്രയുടെ ആവശ്യം സീസർ നിരസിച്ചു. ടോളമി പതിനാലാമനെ ക്ലിയോപാട്ര വിഷം നൽകി കൊന്നു.സിസേറിയനെ സഹഭരണാധികാരിയുമാക്കി. സെനറ്റിന്റെ ഗൂഢാലോചനയിൽ ജൂലിയസ് സീസർ ബി.സി 44 മാർച്ച് 15-ന് കൊല്ലപ്പെട്ടു. സീസറിന്റെ മരണശേഷം റോമിന്റെ ഭരണാധികാരികളിൽ ഒരാളായ മാർക്ക് ആന്റണി സ്ഥാനമേറ്റു. കൂറു പ്രഖ്യാപിക്കുന്നതിനായി റോമിലെത്തിച്ചേരാൻ മാർക്ക് ആന്റണി ക്ലിയോപാട്രയെ ക്ഷണിച്ചു.
ഇതോടെ ഇവർ പ്രണയത്തിലാവുകയും അലക്സാൻട്രിയയിൽ താമസമാകുകയും ചെയ്തു
-
1:03
News60
5 years agoഫ്ലിപ്കാർട്ടിൽ നിന്ന് വാൾമാർട്ട് പിൻവാങ്ങിയേക്കും
3 -
1:05
News60
5 years ago66 ദിവസങ്ങള്‍ക്ക് ശേഷം സൂര്യൻ എത്തി
2 -
1:10
News60
5 years agoടിക്ടോക്ക് അടക്കമുള്ള ആപ്പുകള്‍ക്ക് പിടിവീഴുന്നു
-
2:09
News60
5 years agoക്രെറ്റയ്ക്ക് എതിരാളി എത്തുന്നു
12 -
1:51
anweshanam
5 years ago $0.03 earnedഭവന, വാഹന വായ്പകള്‍ എടുത്തവര്‍ക്ക് താത്ക്കാലിക ആശ്വാസം
27 -
1:31
News60
5 years agoഈ ഷൂവിന്റെ ലൈസ് മുറുക്കാൻ നിൽക്കണ്ട!
19 -
3:04
News60
5 years agoശബ്ദത്തേക്കാള്‍ വേഗത്തിലുള്ള വിമാനയാത്ര ഉടനെ
-
1:22
News60
6 years agoആരാധകരെ അമ്പരപ്പിച്ച് ജസ്റ്റിന് ബീബര്‍
-
1:07
News60
6 years agoപൂവാലന്മാരെ കുടുക്കി ഓപ്പറേഷന് റോമിയോ
10 -
1:28
News60
6 years agoആഡംബരത്തിന്റെ രാജാവ്; റോള്‍സ് റോയ്സ് 'കള്ളിനന്' ഇന്ത്യയില്‍