പൂവാലന്‍മാരെ കുടുക്കി ഓപ്പറേഷന്‍ റോമിയോ

6 years ago
10

പൂവാലന്‍മാരെ കുടുക്കി ഓപ്പറേഷന്‍ റോമിയോ
വേഷം മാറി നിന്നാണ് പൊലീസ് പൂവാലന്‍മാരെ പിടികൂടിയത്

സ്ത്രീകളെ ശല്യം ചെയ്യുന്ന പൂവാലന്‍മാരെ കുടുക്കാന്‍ തിരുവനന്തപുരം സിറ്റി പൊലീസ് നടത്തിയ 'ഓപ്പറേഷന്‍ റോമിയോയില്‍ നിരവധി പേര്‍ അറസ്റ്റില്‍.നഗരത്തിലെ സ്‌കൂള്‍, കോളജ്, പരിസരങ്ങളില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്തവരാണ് പിടിയിലായത്. പൊലീസ് പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.തിരക്കുള്ള സമയങ്ങളില്‍ വിദ്യാലയങ്ങളുടെ സമീപത്തും ബസ് സ്‌റ്റോപ്പുകളിലും പൂവാലശല്യം രൂക്ഷമാണെന്നുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് സിറ്റി പൊലീസ് കമ്മിഷണറുടെ നിര്‍ദേശ പ്രകാരം 'ഓപ്പറേഷന്‍ റോമിയോ' നടത്തിയത്. കഴിഞ്ഞ ബുധന്‍, വ്യാഴം ദിവസങ്ങളിലായിരുന്നു കൂട്ടമായി പൂവാലന്‍മാരെ പിടികൂടിയത്. പിടിയിലായവര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു.വേഷം മാറി നിന്നാണ് പൊലീസ് പെണ്‍കുട്ടികളെ ശല്യം ചെയ്തവരെ കയ്യോടെ പിടികൂടിയത്.
വിമന്‍സ് കോളേജ് പരിസരത്തുനിന്നും കോട്ടണ്‍ഹില്‍, ഹോളിഏഞ്ചല്‍സ് ഉള്‍പ്പെടുന്ന മ്യൂസിയം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ പേര്‍ പിടിയിലായത്. ഇവിടെ നിന്ന് രണ്ടു ദിവസങ്ങളിലായി 10 പേര്‍ അറസ്റ്റിലായി.വനിതാ പോലീസുകാര്‍ ഉള്‍പ്പടെയുള്ളവര്‍ വേഷം മാറിയാണ് ഓപ്പറേഷന്‍ റോമിയോയില്‍ പങ്കെടുത്തത്. വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള ഓപ്പറേഷന്‍ നടത്തുമെന്ന് കമ്മീഷണര്‍ അറിയിച്ചു.

Loading comments...