സണ്‍സ്‌ക്രീന്‍ പുരട്ടുമ്പോള്‍ ഇവ ശ്രദ്ധിക്കുക

6 years ago
13

അറിയാതെ ഉപയോഗിച്ചാല്‍ ചര്‍മ്മത്തിന് ദോഷകരം

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് മേക്കപ് കിറ്റില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് സണ്‍സ്‌ക്രീന്‍. എന്നാല്‍ സണ്‍സ്‌ക്രീന്‍ പുരട്ടുമ്ബോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.പല സൗന്ദര്യ പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് സണ്‍സ്‌ക്രീന്‍. സണ്‍സ്‌ക്രീന്‍ പുരട്ടുന്നവര്‍ കുറവല്ല. സൂര്യപ്രകാശം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും സൂര്യപ്രകാശം ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും സണ്‍സ്‌ക്രീന്‍ സഹായിക്കുന്നു.സണ്‍സ്‌ക്രീന്‍ എവിടെയെല്ലാം പുരട്ടണം എന്നത് പലര്‍ക്കും അറിയില്ല. അതുകൊണ്ട് കഴുത്തിന്റെ പിന്‍ഭാഗം, ചെവിയുടെ മുകള്‍ഭാഗം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സണ്‍സ്‌ക്രീന്‍ പുരേട്ടണ്ടത് അത്യാവശ്യമാണ്.
സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ട രീതിയും വളരെയധികം ശ്രദ്ധിക്കണം.
അറിയാതെ ഉപയോഗിച്ചാല്‍ അത് ചര്‍മ്മത്തില്‍ ദോഷമാണ് ഉണ്ടാക്കുന്നത്. ഉപയോഗിക്കേണ്ട രീതി വ്യത്യസ്തമാണ്. കാരണം, ഒരു തവണ ഉപയോഗിച്ചു കഴിഞ്ഞാല്‍ പിന്നീട് മൂന്ന് മണിക്കൂറിനു ശേഷം വീണ്ടും ഉപയോഗിക്കുക. എന്നാല്‍ മാത്രമേ കൃത്യമായ ഫലം ലഭിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ ഇതെല്ലാം കൃത്യമായി അറിഞ്ഞതിനു ശേഷം സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക.ഒരു സണ്‍സ്‌ക്രീനിന്റെ കാലാവധി മാക്‌സിമം മൂന്ന് വര്‍ഷമാണ്. ഇതെല്ലാം നോക്കി വാങ്ങിച്ചാല്‍ മാത്രമേ അത് ആരോഗ്യമുള്ള ചര്‍മ്മത്തിന് സഹായിക്കുകയുള്ളൂ.പലരും പുറത്തു പോകുന്ന സമയത്താണ് സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക. എന്നാല്‍ പുറത്തു പോകാന്‍ ഒരുങ്ങുന്നതിനു ഒരു മണിക്കൂര്‍ മുന്‍പെങ്കിലും ഉപയോഗിക്കുന്നതാണ് ഫലപ്രദം

Loading comments...