Premium Only Content

ഈ സുരക്ഷകള്‍ക്കും പരിമിതികള്‍ ഉണ്ട്
എയര്‍ബാഗിനും സീറ്റ്ബെല്‍റ്റിനുമൊക്കെ ചില പരിമിധികള്‍ ഉണ്ട്
തന്റെ വാഹനത്തില്‍ ഇത്രയും സുരക്ഷാക്രമീകരണങ്ങള്‍ ഉണ്ടെന്നു അമിതമായ വിശ്വാസം കാണിച്ചു ഓവര്‍ സ്പീഡ് കാണിക്കുമ്പോള്‍ സൂക്ഷിക്കുക. എയര്‍ബാഗിനും സീറ്റ്ബെല്‍റ്റിനുമൊക്കെ ചില പരിമിധികള്‍ ഉണ്ട് .കാബിന് തകരാത്ത അപകടങ്ങളില്മാത്രമേ എയര്‍ബാഗ് ഫലപ്രദമാകൂ. വേഗം കൂടുന്നതിന് അനുസരിച്ച് മലക്കം മറിയാനും ഒന്നിലധികം പ്രതലങ്ങളില്‍ ഇടിച്ച് മറിയാനും സാധ്യതയുണ്ട്. ആദ്യ ഇടിയില്മാത്രമേ എയര്‍ബാഗിന്റെ പൂര്‍ണ പരിരക്ഷ പ്രതീക്ഷിക്കാവൂ. തുടര്‍ന്നുള്ള ഇടികളിലും വീഴ്ചകളിലും മുറിവേല്ക്കാം.പരിക്കേല്‍ക്കാം. സീറ്റ് ബെല്‍റ്റും എയര്‍ബാഗും അരയ്ക്ക് മുകളിലേക്കാണ് സംരക്ഷണം നല്‍കുന്നത്. കാലിന് പരിക്കേല്‍ക്കാനുള്ള സാധ്യത ഒഴിവാകുന്നില്ല. വേഗംകൂടിയ അപകടങ്ങളില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നവരുടെ കാലുകളില്‍ ഒന്നിലധികം ഒടിവുകള്‍ ഉണ്ടാകാറുണ്ട്. സീറ്റ് ബെല്‍റ്റ് ശരീരത്തില്‍ മുറുകുമ്പോള്‍ വാരിയെല്ലുകള്‍ക്ക് പരിക്ക് ഉണ്ടാകുന്ന സാഹചര്യവും ഉണ്ട് .മിക്ക കാറുകളുടെയും ബോണറ്റ് ഉയരം വലിയ വാഹനങ്ങളുടെ ബമ്പറിന് താഴെയാണ്.
ഹെവി വാഹനങ്ങളുടെ മുന്‍വശവും മുന്ടയറും തമ്മില്‍ (ഫ്രണ്ട് ഓവര്‍ഹാങ്) മുക്കാല്‍ മീറ്ററോളം അകലം ഉണ്ടാകാം. വേഗം കൂടുന്തോറും വലിയവാഹനങ്ങളുടെ അടിയിലേക്ക് ഇടിച്ച് കയറാനുള്ള സാധ്യത കൂടുതലാണ്. ബോണറ്റ് ഭാഗം പൂര്‍ണമായും വലിയ വാഹനത്തിന്റെ അടിയിലേക്ക് ഇടിച്ചുകയറാം. കാറിന്റെ മുന്നിലുള്ളവര്‍ക്ക് സംരക്ഷണം നല്‍കേണ്ടത് ഗ്ലാസ് ഘടിപ്പിച്ചിട്ടുള്ള 'എ' പില്ലറാണ്. ഇവ ഏറ്റവും ദുര്‍ബലമായ ഭാഗമാണ്. ഇത് പൊളിഞ്ഞ് യാത്രക്കാരന്റെ നെഞ്ചിലേക്കോ തലയിലേക്കോ തുളച്ച് കയറാന്‍ സാധ്യതയുണ്ട്.
-
1:31
News60
6 years agoഈ ഷൂവിന്റെ ലൈസ് മുറുക്കാൻ നിൽക്കണ്ട!
19 -
1:47
News60
6 years agoബൈക്കിന് മുന്നില്‍ എന്തിന് ഈ ഫ്ലാഗ്?
3 -
1:15
News60
6 years agoസംസ്ഥാനത്ത് ഈ വാഹനങ്ങള്‍ ഓടിക്കാന്‍ ബാഡ്ജ് ആവശ്യമില്ല
-
1:31
News60
6 years agoഈ ക്ഷേത്രത്തില്‍ സൂക്ഷിച്ചോ...തേങ്ങ തലയിലെറിഞ്ഞ് പൊട്ടിയ്ക്കും
28 -
1:16
News60
6 years agoഈ ലക്ഷണങ്ങള്‍ ഉണ്ടോ? എങ്കില്‍ ക്യാന്‍സര്‍ ആകാം
3 -
1:29
News60
6 years agoഅബദ്ധത്തില്‍പോലും ചെന്ന് പെടരുത് ഈ നാട്ടിൽ
-
0:59
News60
6 years agoഎഴുന്നേറ്റ് നിന്ന് കയ്യടിക്കും ഈ വിവാഹ വസ്ത്രം കണ്ടാല്‍
2 -
1:12
News60
6 years agoലാസയിലെ പൊടാല കൊട്ടാരം ദലായ് ലാമയുടെ ആസ്ഥാനമായിരുന്നു ഈ കൊട്ടാരം.
3 -
1:27
anweshanam
6 years agoഅതിർത്തി കടക്കുന്ന വിഷം
8 -
0:54
News60
6 years agoമകൾക്ക് ഐഫോണിന്റെ ആകൃതിയിലുള്ള ശവക്കല്ലറയൊരുക്കി ഒരു പിതാവ്
2