ലാസയിലെ പൊടാല കൊട്ടാരം ദലായ് ലാമയുടെ ആസ്ഥാനമായിരുന്നു ഈ കൊട്ടാരം.

6 years ago
3

ടിബറ്റ് സ്വയംബരണ പ്രദേശത്തെ ലാസയിലെ ഒരു കൊട്ടാരമാണ് പൊടാല കൊട്ടാരം. ദലായ് ലാമയുടെ ആസ്ഥാനമായിരുന്നു ഈ കൊട്ടാരം. ഇപ്പോൽ ഇത് ഒരു മ്യൂസിയവും ലോക പൈതൃക സ്ഥലവുമാണ്.അഞ്ചാമത്തെ ദലായ് ലാമയായിരുന്ന ലോസാങ് ഗ്യാറ്റ്സോ 1645-ൽ പൊടാല കൊട്ടാരത്തിറ്റ്നെ നിർമ്മാണമാരംഭിച്ചു. ബാഹ്യരൂപം 3 വർഷം കൊണ്ട് നിർമിച്ചു. ഉൾവശങ്ങളും മരപ്പണികളും മറ്റും തീർക്കുവാൻ 45 വർഷമെടുത്തു. 1649-ൽ ദലായ് ലാമയും ഭരണകൂടവും പോട്രാങ് കാർപോ (വെ‌ള്ളക്കൊട്ടാരം) എന്ന കെട്ടിടത്തിലേയ്ക്ക് മാറി. ഇദ്ദേഹത്തിന്റെ മരണം കഴിഞ്ഞ് 12 വർഷം കൂടി (1694 വരെ) നിർമ്മാണം തുടരുന്നുണ്ടായിരുന്നു. തണുപ്പുകാല‌ത്തെ കൊട്ടാരമായി പൊട്ടാല കൊട്ടാരം ഉപയോഗിക്കാൻ ദലായ് ലാമമാർ ആരംഭിച്ചു. കിഴക്കു പടിഞ്ഞാറ് ദിശയിൽ 400 മീറ്ററും തെക്ക് വടക്ക് ദിശയിൽ 350 മീറ്ററുമാണ് കെട്ടിടത്തിന്റെ ആകെ വലിപ്പം. 3 മീറ്റർ കനമുള്ള (അടിസ്ഥാനം 5 മീറ്റർ) ചെരിവുള്ള ഭിത്തികളാണ് കെട്ടിടത്തിനുള്ളത്. പതിമൂന്ന് നിലകളിലായി 1,000-ലധികം മുറികളും 10,000 പൂജാസ്ഥല‌ങ്ങളും ഏകദേശം 200,000 പ്രതിമകളുമുള്ള കെട്ടിടം 117 മീറ്റർ ഉയരമുള്ളതാണ്. 1994-ൽ യുനസ്കോ പൊടാല കൊട്ടാരം ഒരു ലോക പൈതൃക സ്മാരകമായി പ്രഖ്യാപിച്ചു

Loading comments...