Premium Only Content

ഈ ക്ഷേത്രത്തില്‍ സൂക്ഷിച്ചോ...തേങ്ങ തലയിലെറിഞ്ഞ് പൊട്ടിയ്ക്കും
തമിഴ്‌നാട്ടിലെ കാരൂരിലുളള മഹാലക്ഷ്മി ക്ഷേത്രത്തില്‍ തേങ്ങ ഉടയ്ക്കുന്നത് ഭക്തരുടെ തലയിലാണ്
ഗണപതിയ്ക്ക് മുന്നില്‍ കല്ലില്‍ തെങ്ങയെറിഞ്ഞു പൊട്ടിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ കല്ലിനു പകരം തലയ്ക്ക്കെറിഞ്ഞു പൊട്ടിച്ചാലോ?
തമിഴ്‌നാട്ടിലെ കാരൂരിലുളള മഹാലക്ഷ്മി ക്ഷേത്രത്തില്‍ തേങ്ങ ഉടയ്ക്കുന്നത് ഭക്തരുടെ തലയിലാണ്. ക്ഷേത്രത്തില്‍ വഴിപാടായാണ് ഭക്തര്‍ ഈ ആചാരം അനുഷ്ഠിക്കുന്നത്. വരിയായി ഇരിക്കുന്ന ഭക്തരുടെ തലയില്‍ പൂജാകര്‍മ്മങ്ങള്‍ക്ക് ശേഷമാണ് തേങ്ങ ഉടക്കുന്നത്.കുറുംബ വിഭാഗത്തിന്‍റെയും 24 മനൈ തെലുഗു ചെട്ടിയാർ വിഭാഗത്തിന്റെയും കീഴിലുള്ള ക്ഷേത്രമായതിനാൽ അവരുടെ വിശ്വാസങ്ങളുടെ ഭാഗമായാണ് ആ ആചാരങ്ങൾ ഇവിടെ നടത്തുന്നത്.ആദ്യം കുറുംബ വിഭാഗത്തിലെയും 24 മനൈ തെലുഗു ചെട്ടിയാർ വിഭാഗത്തിലെയും പ്രധാനപ്പെട്ട ഏഴു മുതിർന്ന ആളുകളുടെ തലയിൽ തേങ്ങയുടച്ചാണ് ആചാരത്തിന് തുടക്കം കുറിക്കും. ക്ഷേത്രത്തിലെ പെരിയാ സ്വാമിയാണ് ഇതിന് നേതൃത്വം കൊടുക്കുക.
പ്രത്യേക ആഗ്രഹങ്ങളും കാര്യങ്ങളും സാധിച്ചാൽ ഇവിടെ എത്തി ആടി പെരുക്ക് ഉത്തവത്തിന് തേങ്ങ തലയിലുടച്ചോളാം എന്ന് നേരുന്ന ഒരുപാട് ആളകളുണ്ട്.
തലയിൽ തേങ്ങയുടയ്ക്കുമ്പോൾ ഉണ്ടാകുന്ന അത്യാഹിതങ്ങൾ നോക്കുവാൻ ഒരു മെഡിക്കൽ ടീം ആ സമയത്ത് ഇവിടെ സജ്ജമായിരിക്കും. എന്നാൽ തലയിൽ തേങ്ങയുടയ്ക്കുന്നവരിൽ മുറിവ് പറ്റുന്നവർ വളരെ കുറച്ച് മാത്രനേ വൈദ്യ സഹായം തേടാറുള്ളൂ. ബാക്കിയുള്ളവർ മുറിഞ്ഞ സ്ഥലത്ത് ഒരു നുള്ളു മഞ്ഞൾ പൊടിയും വിഭൂതിയും വിതറി തിരികെ പോവുകയാണ് ചെയ്യുക.ക്ഷേത്രത്തിന് കുറുതെ ബ്രീട്ടീഷുകാര്‍ റെയില്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുകയും ഇത് എതിര്‍ക്കാന്‍ ഒരു കൂട്ടം ആളുകള്‍ തലയില്‍ സ്വയം കല്ല് എറിഞ്ഞ് പ്രതിഷേധം രേഖപ്പെടുത്തിയെന്നും ഇതിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് ക്ഷേത്രത്തില്‍ ഈ ആചാരം തുടര്‍ന്ന് പോരുന്നത് എന്നാണ് പറയപ്പെടുന്നത്.
-
1:31
News60
6 years agoഈ ഷൂവിന്റെ ലൈസ് മുറുക്കാൻ നിൽക്കണ്ട!
19 -
1:47
News60
6 years agoബൈക്കിന് മുന്നില്‍ എന്തിന് ഈ ഫ്ലാഗ്?
3 -
1:30
News60
6 years agoഈ സുരക്ഷകള്‍ക്കും പരിമിതികള്‍ ഉണ്ട്
-
1:15
News60
6 years agoസംസ്ഥാനത്ത് ഈ വാഹനങ്ങള്‍ ഓടിക്കാന്‍ ബാഡ്ജ് ആവശ്യമില്ല
-
1:16
News60
6 years agoഈ ലക്ഷണങ്ങള്‍ ഉണ്ടോ? എങ്കില്‍ ക്യാന്‍സര്‍ ആകാം
3 -
1:29
News60
6 years agoഅബദ്ധത്തില്‍പോലും ചെന്ന് പെടരുത് ഈ നാട്ടിൽ
-
0:59
News60
6 years agoഎഴുന്നേറ്റ് നിന്ന് കയ്യടിക്കും ഈ വിവാഹ വസ്ത്രം കണ്ടാല്‍
2 -
1:12
News60
6 years agoലാസയിലെ പൊടാല കൊട്ടാരം ദലായ് ലാമയുടെ ആസ്ഥാനമായിരുന്നു ഈ കൊട്ടാരം.
3 -
1:27
anweshanam
6 years agoഅതിർത്തി കടക്കുന്ന വിഷം
8 -
0:56
News60
6 years agoഇന്‍സ്റ്റാ, വാട്സാപ്പ്, മെസഞ്ചര്‍ എന്നിവയെ ബന്ധിപ്പിക്കും
1