മകൾക്ക് ഐഫോണിന്റെ ആകൃതിയിലുള്ള ശവക്കല്ലറയൊരുക്കി ഒരു പിതാവ്

6 years ago
2

മൊബൈലിനോടുള്ള തന്റെ മകളുടെ അഗാധമായ സ്നേഹം അനശ്വരമാക്കാൻ മകൾക്ക് ഐഫോണിന്റെ ആകൃതിയിലുള്ള ശവക്കല്ലറയൊരുക്കി ഒരു പിതാവ്.

റിത ഷമീവ എന്ന പെൺകുട്ടിയുടെ ശവക്കല്ലറക്ക് മുകളിൽ വെച്ചിരിക്കുന്ന ഐഫോൺ ആകൃതിയിലുള്ള അഞ്ചടി ഉയരമുള്ള കല്ല് കണ്ട് ആശ്ചര്യപ്പെടുകയാണ് റഷ്യയിലെ ഉഫയിലുള്ള ഈ സെമിത്തേരി സന്ദർശിക്കാനെത്തുന്നവർ.കറുത്ത മാർബിൾ കൊണ്ട് നിർമ്മിച്ച സ്മാരകശിലയുടെ പിറക്ഭാഗത്ത് ഐഫോണിന്റെ ചിഹ്നവും മുൻഭാഗത്ത് ഷമീവയുടെ ചിത്രവും കൊത്തിവച്ചിട്ടുണ്ട്. ശിലയുടെ താഴ്ഭാഗത്ത് ഒരു ക്യൂ ആർ കോഡും ഉണ്ട്. ഷമീവ 2016 ൽ മരണപ്പെട്ടിരുന്നെങ്കിലും ഇപ്പോഴാണ് കല്ലറക്ക് മുകളിൽ സ്മാരകശില സ്ഥാപിച്ചിരിക്കുന്നത്. പെൺകുട്ടി മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്.പാവൽ കൽയൂക് എന്ന സൈബീരിയൻ കലാകാരനും അദ്ദേഹത്തിന്റെ കമ്പനിയുമാണ് സ്മാരകശിലയുടെ നിർമ്മാണത്തിന് പിന്നിൽ.

Loading comments...