Premium Only Content
പുതിയ ഗോ, ഗോ പ്ലസ് വിപണിയില്‍
ഫെയ്സ്ലിഫ്റ്റ് മോഡലുകളെ ഒക്ടോബര്‍ ഒമ്പതിന് ഡാറ്റ്സന്‍ വിപണിയില്‍ കൊണ്ടുവരും
രാജ്യത്തുടനീളമുള്ള ഡാറ്റ്സന്‍ ഡീലര്‍ഷിപ്പുകളില്‍ നിന്നും ഗോ, ഗോ പ്ലസ് ഫെയ്സ്ലിഫ്റ്റ് മോഡലുകളെ ആവശ്യക്കാര്‍ക്ക് ബുക്ക് ചെയ്യാം. ബുക്കിംഗ് തുക 11,000 രൂപ. അഞ്ചു വകഭേദങ്ങളാണ് ഗോ, ഗോ പ്ലസ് ഫെയ്സ്ലിഫ്റ്റ് മോഡലുകളില്‍.ആംബര്‍ ഓറഞ്ച്, സണ്‍സ്റ്റോണ്‍ ബ്രൗണ്‍ എന്നീ പുതിയ രണ്ടു നിറപതിപ്പുകളും മോഡലുകളില്‍ തെരഞ്ഞെടുക്കാം. ഡാറ്റ്സനില്‍ നിന്നുള്ള ഏറ്റവും ചെലവു കുറഞ്ഞ മോഡലുകളാണ് ഗോയും ഗോ പ്ലസും. പുതിയ ഗോ, ഗോ പ്ലസ് മോഡലുകളുടെ ഏറ്റവും ഉയര്‍ന്ന വകഭേദങ്ങളില്‍ 14 ഇഞ്ച് അലോയ് വീലുകള്‍ ഒരുങ്ങുമ്പോള്‍ താഴ്ന്ന വകഭേദങ്ങളില്‍ സ്റ്റീല്‍ വീലുകള്‍ മാത്രമെ ഇടംപിടിക്കുകയുള്ളൂ.നിലവിലുള്ള മോഡലുകളെക്കാള്‍ കൂടുതല്‍ പ്രീമിയം പ്രതിച്ഛായ ഫെയ്സ്ലിഫ്റ്റ് മോഡലുകള്‍ക്കുണ്ട്.മിററുകളില്‍ തന്നെയാണ് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍.
നാലു ഡോറുകളിലും വൈദ്യുത വിന്‍ഡോ ഒരുങ്ങും. പുതിയ സ്റ്റീയറിംഗ് വീലില്‍ ഡ്രൈവര്‍ സൈഡ് എയര്‍ബാഗ് ഇടംപിടിക്കുന്നുണ്ട്. വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, പിന് വൈപര്‍ എന്നിവ ഡാറ്റ്സന്‍ ഗോ, ഗോ പ്ലസ് ഫെയ്സ്ലിഫ്റ്റ് പതിപ്പുകളുടെ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളില്‍പ്പെടും.1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനിലാണ് പുതിയ ഡാറ്റ്സന്‍ ഗോ, ഗോ പ്ലസ് ഫെയ്സ്ലിഫ്റ്റ് പതിപ്പുകളുടെ ഒരുക്കം. എഞ്ചിന് 68 bhp കരുത്തും 104 Nm toruqe ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡായിരിക്കും മാനുവല്‍ ഗിയര്‍ബോക്സ്.
-
1:25
News60
5 years agoപുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം
27 -
3:03
News60
5 years ago $0.01 earnedഎറണാകുളത്ത് ഇനി പുതിയ ലൈസൻസ്
9 -
3:34
anweshanam
5 years agoപുതിയ പട്ടിക സര്‍ക്കാര്‍ തയ്യാറാക്കി കോടതിയിൽ സമർപ്പിക്കും
22 -
3:19
News60
5 years agoഎപ്പോഴും മാതൃക തന്നെ; ഇത് ദുബായിയുടെ പുതിയ ഭരണതത്ത്വങ്ങൾ
-
1:07
News60
6 years agoഒക്കിനാവ 'റിഡ്ജ് പ്ലസ്' ഇന്ത്യയില്‍ പുറത്തിറക്കി
21 -
1:01
News60
6 years agoഗൂഗിള്‍ പ്ലസ് സേവനം നിര്‍ത്തുന്നു
-
0:49
News60
6 years agoബ്ലാക്ബെറി കീ2 എല്‍ഇ ഇന്ത്യന്‍ വിപണിയില്‍
3 -
0:48
News60
6 years agoപുതിയ ചന്ദ്രനെ കണ്ടെത്തി ഗവേഷകര്‍
6 -
1:11
News60
6 years agoനിസാന്റെ പുതിയ കിക്ക്സ് എസ്യുവി എത്തുന്നു
-
1:06
News60
6 years ago $0.02 earnedട്രോളിലും ഡിസ്ലൈക്ക് പെരുമഴയിലും മുങ്ങി ‘ഒരു അഡാര്‍ ലവി’ലെ പുതിയ ഗാനം
99