വി.എച്ച്.എസ്.സി കോഴ്‌സുകൾ നിർത്തലാക്കുന്നു
പരമ്പരാഗത വി.എച്ച്.എസ്.സി. കോഴ്‌സുകൾക്ക് പ്രിയം കുറഞ്ഞതോടെ അവ നിർത്തലാക്കാനൊരുങ്ങി സർക്കാർ
മിനിമം കുട്ടികളില്ലാത്ത കോഴ്‌സുകളിൽനിന്ന് കുട്ടികളെ മറ്റ് കോഴ്‌സുകളിലേക്ക് മാറ്റണമെന്ന് കാണിച്ച് വൊക്കേഷണൽ ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് ഉത്തരവിറക്കി. വിവിധ സ്കൂളുകളിലായി 25 കോഴ്‌സുകളാണ് ഈ വർഷം നിർത്തലാക്കുന്നത്. സ്കൂളുകളുടെയും കോഴ്‌സുകളുടെയും പട്ടികയും ഉത്തരവിൽ ചേർത്തിട്ടുണ്ട്.
ദേശീയ നൈപുണ്യ വികസനപദ്ധതിയായ എൻ.എസ്.ക്യു.എഫ്. നടപ്പായിത്തുടങ്ങിയതോടെയാണ് പരമ്പരാഗത വി.എച്ച്.എസ്.ഇ കോഴ്‌സുകൾക്ക് കുട്ടികൾ കുറഞ്ഞത്. ഈ വർഷം 66 സ്കൂളുകളിലാണ് എൻ.എസ്.ക്യു.എഫ്. കോഴ്‌സുകൾ തുടങ്ങിയത്. ഈ കോഴ്‌സ് പഠിക്കുന്നവർക്കേ സർക്കാർ, സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ ഭാവിയിൽ തൊഴിലധിഷ്ഠിത ജോലികൾക്ക് അപേക്ഷിക്കാനാകൂ. കേന്ദ്രസർക്കാരിന്റെ തീരുമാനപ്രകാരം തൊഴിലധിഷ്ഠിത ജോലികൾക്കുള്ള യോഗ്യതയായി എൻ.എസ്.ക്യു.എഫ്. കോഴ്‌സുകൾ മാറുകയാണ്.സംസ്ഥാനത്ത് 389 വി.എച്ച്.എസ്.ഇ. സ്കൂളുകളിലായി ആയിരത്തിൽപരം കോഴ്‌സുകളാണുള്ളത്. ഒരു കോഴ്‌സിന് 25 കുട്ടികളെങ്കിലും മിനിമം വേണമെന്നാണ് കണക്ക്. ഇതില്ലാത്ത കോഴ്‌സുകളിലെ കുട്ടികളെ അതേ സ്കൂളിലെ മറ്റേതെങ്കിലും കോഴ്‌സിലേക്ക് മാറ്റിച്ചേർക്കാനാണ് ഉത്തരവ്. എന്നാൽ, ഇതിന് കുട്ടികൾ തയ്യാറല്ലെങ്കിൽ എന്ത് ചെയ്യുമെന്ന ചോദ്യം അവശേഷിക്കുന്നു. അടുത്തവർഷം മുതൽ കൂടുതൽ സ്കൂളുകളിലേക്ക് എൻ.എസ്.ക്യു.എഫ്. വ്യാപിപ്പിക്കും. എൻ.എസ്.ക്യു.എഫ്. നടപ്പാക്കുമ്പോൾ അധികമാകുന്ന അധ്യാപകരെ എന്തു ചെയ്യുമെന്ന കാര്യത്തിലും നയപരമായ തീരുമാനം സർക്കാർ എടുത്തിട്ടില്ല.
-
3:13
anweshanam
5 years agoപിന്‍വാങ്ങാതെ രേണുരാജ് ഐ.എ.എസ്
6 -
0:49
News60
5 years ago $0.12 earnedരവി പൂജാരി പി.സി.ജോര്‍ജിനെ വിളിച്ചതായി ഇന്റലിജന്‍സ്
73 -
1:32
News60
5 years agoകെ.എസ്.ആർ.ടി.സി; ഭരണം യൂണിയന്
7 -
3:10
News60
5 years agoവായ്പ തട്ടിപ്പ്: എസ്.പിയെ സ്ഥലം മാറ്റി
2 -
2:07
News60
5 years ago2019-ലെ സി.എന്‍.എന്‍ യാത്രാ പട്ടികയില്‍ കേരളവും
-
1:10
News60
6 years agoഇലക്ട്രിക് എസ് യു വി യുമായി എം ജി മോട്ടോര്‍ ഇന്ത്യയിലേക്ക്
5 -
1:12
News60
6 years agoയാത്രക്കാരില്ലെങ്കിൽ കെ.എസ്.ആർ.ടി.സി ഓടില്ല !
-
1:28
News60
6 years agoഐ.എസ്.ഐ. ഹെല്‍മെറ്റ് അല്ലെങ്കില്‍ ലക്ഷങ്ങള്‍ പിഴ
-
1:23
News60
6 years ago $0.38 earnedആഡംബരത്തില്‍ ആകെ മാറി സി ക്ലാസ്
191 -
1:22
News60
6 years agoചൂടിനെ പ്രതിരോധിക്കാന്‍ എ സി ഹെല്‍മറ്റ് വരുന്നു