Premium Only Content

ആഡംബരത്തില്‍ ആകെ മാറി സി ക്ലാസ്
നാലു വര്‍ഷത്തിനു ശേഷം മാറ്റവുമായാണ് മെഴ്സിഡീസിന്റെ സി ക്ലാസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്.സി ക്ലാസിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയുമധികം മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. സ്റ്റാന്‍ഡേര്‍ഡ് സി ക്ലാസിന് വേണ്ടതിന്റെ പകുതിയിലധികം പുതിയ ഭാഗങ്ങളാണിതിൽ ഉള്‍പ്പെടുത്തിയത് എന്നര്‍ഥം. പുതിയ ഫീച്ചറുകള്‍, എന്ജിന് അപ്ഡേഷന്, സൗന്ദര്യവത്കരണം എന്നിവയെല്ലാം പുതിയ സി ക്ലാസില്‍ കമ്പനി നടത്തിയിട്ടുണ്ട്. മൂന്ന് വേരിയന്റുകളാണ് ഇപ്പോള്‍ വരുന്നത്. പ്രൈം, പ്രസ്റ്റീജ്, പിന്നെ എ.എം.ജി. വേരിയന്റും. ഇവയ്ക്ക് 40 ലക്ഷം, 40.25 ലക്ഷം, 48.50 ലക്ഷം എന്നിങ്ങനെയാണ് എക്സ് ഷോറൂം വില.ബി.എസ്. സ്റ്റേജ് 6 എന്‍ജിനുമായി ഇറങ്ങുന്ന ആദ്യ സി ക്ലാസാണിത്.
1950 സി.സി. എന്ജിന് വ്യത്യസ്ത കരുത്ത് നല്കുന്ന രണ്ട് സെഗ്മെന്റുകളാണ്. സി 220 ഡി 3800 ആര്.പി. എമ്മില്‍ 192 ബി.എച്ച്.പി. കരുത്താണ് ഉത്പാദിപ്പിക്കുക. സി 300 ഡി യാകട്ടെ 4200 ആര്.പി.എമ്മില്‍ 241 ബി.എച്ച്.പി. കരുത്താണ് നല്‍കുന്നത്. ഇവ രണ്ടും 9 ജി ട്രോണിക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലായിരിക്കും. ഇതില്‍ സി 300 ഡി യാണ് വളരെ വേഗമെടുക്കുന്ന കാര്‍. പൂജ്യത്തില്‍നിന്ന് നൂറു കിലോമീറ്ററിലെത്താന്‍ വെറും 5.9 സെക്കന്‍ഡുകള്‍ മതി. . എ ക്ലാസിന്റെ രീതിയിലുള്ള സിഗ്നേച്ചര്‍ ഡയമണ്ട് പാറ്റേണിലാണ് പുതിയ ഗ്രില്‍. സി ക്ലാസിന്റെ എ.എം.ജി. വേര്ഷനിലാണിത് ലഭിക്കുക. പുതിയ എല്‍.ഇ.ഡി. ഹെഡ് ലാംപ്, എല്‍.ഇ.ഡി. ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, പുതിയ ബമ്പര്‍ എന്നിങ്ങനെ പോകുന്നു. ഒ.ആര്.വി.എമ്മിലും മാറ്റങ്ങളുണ്ട്. എ.എം.ജി. വേരിയന്റിന്റെ അകത്തളം പൂര്‍ണമായും മാറിയിട്ടുണ്ട്. 64 നിറങ്ങളില്‍ അകത്ത് ലൈറ്റിങ്, ഫ്ലാറ്റ് ബോട്ടം സ്റ്റിയറിങ് വീല്‍ എന്നിവയുമുണ്ട്.
-
0:49
News60
6 years ago $0.12 earnedരവി പൂജാരി പി.സി.ജോര്‍ജിനെ വിളിച്ചതായി ഇന്റലിജന്‍സ്
73 -
3:11
News60
6 years agoവഴി മാറി 'ശതം സമര്‍പ്പയാമി'
2 -
2:07
News60
6 years ago2019-ലെ സി.എന്‍.എന്‍ യാത്രാ പട്ടികയില്‍ കേരളവും
-
1:22
News60
6 years agoവി.എച്ച്.എസ്.സി കോഴ്സുകൾ നിർത്തലാക്കുന്നു
-
1:22
News60
6 years agoചൂടിനെ പ്രതിരോധിക്കാന്‍ എ സി ഹെല്‍മറ്റ് വരുന്നു
3 -
1:12
News60
6 years agoയാത്രക്കാരില്ലെങ്കിൽ കെ.എസ്.ആർ.ടി.സി ഓടില്ല !
3 -
3:51
anweshanam
6 years agoഡ്രൈവര്‍ കം കണ്ടക്ടറെ ഇറക്കിവിട്ടു
-
3:21
anweshanam
6 years agoചൈത്ര തെരേസ ജോണിനെതിരേ നടപടിക്ക് ശുപാര്‍ശയില്ല; റെയ്ഡ് നിയമപരം
-
4:02
anweshanam
6 years ago $0.01 earnedശബരിമല പുനഃപരിശോധന ഹര്‍ജികള്‍ ജനുവരി 22ന് പരിഗണിക്കില്ല
12 -
1:05
News60
6 years agoറഫാലില്‍ കേന്ദ്ര ഇടപെടലിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്
7