ഇലക്ട്രിക് എസ് യു വി യുമായി എം ജി മോട്ടോര്‍ ഇന്ത്യയിലേക്ക്

5 years ago
5

ഇന്ത്യയില്‍ എംജിയുടെ രണ്ടാമത്തെ മോഡലായി വൈദ്യുത എസ്‌യുവി വില്‍പനയ്‌ക്കെത്തും

പൂര്‍ണ വൈദ്യുതി എസ് യു വി യുമായി ഇന്ത്യന്‍ വിപണി ടാറ്റയ്ക്ക് മുന്പേ കീഴടക്കാന്‍ എം ജി മോട്ടോര്‍ ഒരുങ്ങുന്നു .2020 ആദ്യപാദം പൂര്‍ണ്ണമായും വൈദ്യുതിയിലോടുന്ന ഏഴു സീറ്റര്‍ എസ്‌യുവിയെ എംജി ഇങ്ങോട്ടു കൊണ്ടുവരും.ഇന്ത്യയില്‍ എംജിയുടെ രണ്ടാമത്തെ മോഡലായി വൈദ്യുത എസ്‌യുവി വില്‍പനയ്‌ക്കെത്തും.ഹോണ്ട CR-V, ഹ്യുണ്ടായി ട്യൂസോണ്‍ മോഡലുകളെക്കാള്‍ വലുപ്പമുള്ള സി സെഗ്മന്റ് എസ്‌യുവിയാണ് വരാന്‍പോകുന്ന ആദ്യ എംജി അവതാരം.നേരത്തെ ബെയ്ജുന്‍ E100 എന്ന ചെറു വൈദ്യുത കാറിനെ SAIC ഇന്ത്യയില്‍ പരീക്ഷിച്ചിരുന്നു.മൈക്രോ ഇലക്ട്രിക് കാര്‍ ഗണത്തില്‍പ്പെടുന്ന ബെയ്ജുന്‍ E100 -ന്റെ ഇന്ത്യന്‍ സാധ്യതകള്‍ കമ്പനി ആരായുന്നുണ്ട്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് മുതലാണ് മോഡല്‍ വില്‍പനയ്ക്കു വന്നുതുടങ്ങിയത്. രണ്ടുമീറ്ററോളം മാത്രമെ ബെയ്ജുന്‍ E100 -ന് നീളമുള്ളൂ.തിരക്കേറിയ നഗര പരിസ്ഥിതികളില്‍ E100 -ന് പ്രയോഗികത കൂടും. കേവലം ഒരു വൈദ്യുത മോട്ടോര്‍ മാത്രമെ ബെയ്ജുന്‍ E100 -നുള്ളൂ. വരുംഭാവിയില്‍ കൂടുതല്‍ SAIC മോഡലുകള്‍ ഇന്ത്യയില്‍ മത്സരവിലയില്‍ അവതരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Loading comments...