യാത്രക്കാരില്ലെങ്കിൽ കെ.എസ്.ആർ.ടി.സി ഓടില്ല !

6 years ago
3

തിരക്കുള്ളപ്പോൾ കൂടുതൽ ബസുകൾ ഓടിക്കുകയും യാത്രക്കാർ കുറവുള്ളപ്പോൾ ബസുകൾ കുറയ്ക്കുകയും ചെയ്യും.

യാത്രക്കാരുടെ തിരക്ക് അനുസരിച്ച് ബസുകൾ ഓടിച്ച് സാമ്പത്തിക ബാധ്യത കുറയ്ക്കാൻ കെ.എസ്.ആർ.ടി.സി.

പകൽ 11-ന്‌ ശേഷം ഉച്ചയ്ക്ക് മൂന്നുവരെയുള്ള സമയത്തെ ട്രിപ്പുകളിൽ ഡീസൽ ചെലവിനുള്ള വരുമാനം പോലും ലഭിക്കാത്തത്തിന്റെ പശ്ചാത്തലത്തിലാണ് കെ.എസ്.ആർ.ടി.സി യുടെ തീരുമാനം. ഇതിലൂടെ വരുമാനമില്ലാത്ത 30 ശതമാനം ട്രിപ്പുകളാണ് നിർത്തിയത്. തിരക്ക് കുറഞ്ഞ സമയത്തെ ചില ബസുകൾ റദ്ദാക്കുന്നതുകൊണ്ട് യാത്രക്കാർക്ക് അസൗകര്യമുണ്ടാകില്ലെന്ന് കെ.എസ്.ആർ.ടി.സി. എം.ഡി. ടോമിൻ തച്ചങ്കരി പറഞ്ഞു. .ഇതനുസരിച്ച് ഓരോ ഡിപ്പോകൾക്കും നൽകിയിരുന്ന ഡീസൽ അളവ് കുറച്ചു. ദിവസം മൂന്നരക്കോടി രൂപ ഡീസലിന് നൽകിയിരുന്നിടത്ത് 2.70 കോടി രൂപയായി ചെലവ് പരിമിതപ്പെടുത്താനായി. എന്നാൽ, ആറരക്കോടി എന്ന ദിവസവരുമാനം അതേപടി നിലനിർത്താനും കഴിയുന്നുണ്ടെന്ന് അധികൃതർ പറയുന്നു.രാവിലെ ഏഴുമുതൽ പത്തുവരെയും വൈകീട്ട് നാലുമുതൽ ഏഴുവരെയുമാണ് യാത്രക്കാർ കൂടുതൽ. ഈ സമയത്ത് കൂടുതൽ ബസുകൾ ഓടിക്കും. കൂടുതൽ യാത്രക്കാരുള്ള പാതയിൽ രണ്ടു ബസുകൾക്കിടയ്ക്കുള്ള സമയദൈർഘ്യം കുറയ്ക്കും. തിരക്ക് കുറഞ്ഞ ഉച്ചസമയത്തെ ട്രിപ്പുകൾക്കിടയിലെ സമയദൈർഘ്യം കൂട്ടുമെന്നും കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.

Loading comments...