Premium Only Content

ഒരു മാസത്തെ പെന്‍ഷനും ദുരിതാശ്വാസ നിധിയിലേക്ക്?
സർക്കാർ സർവീസിൽ നിന്നു വിരമിച്ച പെൻഷൻകാരിൽ നിന്നു സമ്മതപത്രം എഴുതിവാങ്ങിയ ശേഷം ഒരു മാസത്തെ പെൻഷൻ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയായി ഇൗടാക്കാമെന്ന് ട്രഷറി ഡയറക്ടറുടെ സർക്കുലർ. ജീവനക്കാർ വിസമ്മത പത്രമാണു നൽകേണ്ടതെങ്കിൽ പെൻഷൻകാർ നൽകേണ്ടത് സമ്മതപത്രമാണ്. പെൻഷൻ തുകയിൽ നിന്നു സംഭാവന കുറവു ചെയ്യാൻ ഏർപ്പെടുത്തിയിട്ടുള്ള ക്രമീകരണം സംബന്ധിച്ച് പെൻഷൻകാർക്കിടയിൽ വ്യാപക പ്രചാരണം നടത്തണമെന്ന് സർക്കുലറിൽ നിർദേശിക്കുന്നു. പെന്‍ഷനില്‍നിന്നു നേരിട്ടു തുക കിഴിവ് ചെയ്യാന്‍ പ്രത്യേക അക്കൗണ്ടും ഡിഡക്ഷന്‍ കോഡും ഒരുക്കിയിട്ടുണ്ട്. സമ്മതപത്രം വാങ്ങാതെ സംഭാവന ഇൗടാക്കാൻ പാടില്ല. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ താൽപര്യപ്പെട്ട് ഒട്ടേറെ പെൻഷൻകാർ ട്രഷറിയിലെത്തുന്നതു കണക്കിലെടുത്താണ് ക്രമീകരണം ഏർപ്പെടുത്തുന്നത്. സമ്മതിച്ചിട്ടുള്ള തുക എത്രയാണോ അത്രയുമാണ് ഇൗടാക്കേണ്ടതെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രളയദുരിതാശ്വാസനിധിയിലേക്കു സര്‍വീസ് പെന്‍ഷന്‍കാരില്‍നിന്നും ഒരു മാസത്തെ തുക ഈടാക്കാന്‍ ധനവകുപ്പ് തീരുമാനിച്ചിരുന്നു. ജീവനക്കാരില്‍നിന്നു പിരിക്കുന്ന രീതിയില്‍ പത്തുമാസം കൊണ്ടു തുക ഈടാക്കുമെന്നാണ് അറിയിച്ചിരുന്നത്.
-
1:59
News60
6 years agoമോദിയുടെ അഴിമതികൾ മാത്രം പറയാൻ ഒരു വെബ്സൈറ്റ്
4 -
1:41
News60
6 years agoദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 1,740 കോടി രൂപ
3 -
3:00
News60
6 years agoഒരു വർഷം സ്മാർട്ട് ഫോണില്ലാതെ ജീവിച്ചു കാണിച്ചാൽ നേടാം 72 ലക്ഷം!
-
1:39
News60
6 years agoജാമ്യം വേണോ? ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന വേണം
2 -
1:02
News60
6 years agoഒരു കപ്പ് സ്കോച്ച് വിസ്കി :വിലയോ 8 കോടി
4 -
0:54
News60
6 years agoമകൾക്ക് ഐഫോണിന്റെ ആകൃതിയിലുള്ള ശവക്കല്ലറയൊരുക്കി ഒരു പിതാവ്
2 -
1:05
News60
6 years agoഅനന്തപുരിക്ക് സ്വന്തമായി ഒരു ഓണ്‍ലൈന്‍ ടാക്സി; ക്യൂബര്‍
2 -
1:24
News60
6 years ago $0.03 earnedനവകേരള നിര്‍മ്മാണത്തിൽ ഊന്നി ബജറ്റ് അവതരണം
17 -
0:47
News60
6 years agoഅഗ്നിപർവതത്തിന്റെ ചൂടിൽ മുട്ട വിരിയിക്കും
10 -
0:56
News60
6 years agoഇന്‍സ്റ്റാ, വാട്സാപ്പ്, മെസഞ്ചര്‍ എന്നിവയെ ബന്ധിപ്പിക്കും
1