ഇന്ത്യന്‍ സേനയെ നയിക്കുന്ന ആദ്യ വനിത

5 years ago

ലെഫ്റ്റനന്റ് ഭാവന കസ്തൂരിയാണ് ജനുവരി 15 ന് എ.എസ്.സിയെ നയിക്കുന്നത്

ഇന്ത്യന്‍ ആര്‍മിയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത ഓഫീസര്‍ സൈനികദിന പരേഡില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പരേഡ് സംഘത്തെ നയിക്കുന്നു.
ലെഫ്റ്റനന്റ് ഭാവന കസ്തൂരിയാണ് ജനുവരി 15 ന് എ.എസ്.സി (ഇന്ത്യന്‍ ആര്‍മിസ് സര്‍വിസ് കോര്‍പ്‌സ് കോണ്ടിജന്റ്)യെ നയിക്കുന്നത്. സൈന്യത്തിന്റെ ലോഞ്ചിസ്റ്റിക്ക് വിഭാഗമാണ് ഇത്. 71-ാം ഇന്ത്യന്‍ കരസേനാദിന പരേഡിലാണ് 144 പുരുഷന്മാര്‍ അടങ്ങുന്ന സംഘത്തെ ലഫ്റ്റനന്റ് ഭാവന കസ്തൂരി നയിക്കുന്നത്.
2015-ല്‍ 154 പേര് അടങ്ങുന്ന വനിത സംഘത്തെ ക്യാപ്റ്റന്‍ ദിവ്യ അജിത് നയിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ ആര്‍മിയുടെ എഴുപതുവര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത ഓഫീസര്‍ പുരുഷന്മാരടങ്ങുന്ന സംഘത്തെ നയിക്കുന്നത്. 144 പുരുഷ ഉദോഗ്യസ്ഥര്‍ അടങ്ങുന്ന സംഘത്തെയാണ് ഭാവന നയിക്കുന്നത്.
ഭാവനയെക്കൂടാതെ ക്യാപ്റ്റന്‍ ശിഖ സുരഭി സൈന്യത്തിന്റെ ഡെയര്‍ഡെവിള്‍ മോട്ടര്‍ സൈക്കിള്‍ ടീമിനെയും നയിക്കും.
ഒമ്പതു ബൈക്കുകളിലായി 33 പുരുഷന്മാര്‍ അടങ്ങുന്ന പിരമിഡ് ആകൃതിയിലുള്ള ഫോര്‍മേഷനാണ് ശിഖ നേതൃത്വം നല്‍കുന്നത്. ഈ സംഘം തന്നെയാകും ജനുവരി 26 റിപ്പബഌക്ക് ദിന പരേഡിലും പങ്കെടുക്കുന്നത്. ചീഫ് ആര്‍മി സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത് ആണ് സല്യൂട്ട് സ്വീകരിക്കുന്നത്. എല്ലാ വര്‍ഷവും ജനുവരി 15 ആണ് ഇന്ത്യന്‍ കരസേനാ ദിനമായി ആഘോഷിക്കുന്നത്. 1949 ലഫ്റ്റനന്റ് ജനല്‍ കെ.എ.എം കരിപ്പ, സര്‍ ഫ്രാന്‍സിസ് ബച്ചറില്‍ നിന്ന് കമാന്‍ഡര്‍ ഇന്ന് ചീഫായി അധികാരമേറ്റതിന്റെ സ്മരണാര്‍ത്ഥമാണ് ജനുവരി 15 കരസേന ദിനമായി ആചരിക്കുന്നത്.

Loading comments...