നവ്യാനുഭാവമായി മേട്ടുപ്പാളയം ഊട്ടി യാത്ര

6 years ago
3

ട്രെയിൻ യാത്ര പലർക്കും വിരസമായ അനുഭവമായിരിക്കും എന്നാല്‍ മേട്ടുപ്പാളയം ഊട്ടി യാത്ര ഒരു നവ്യാനുഭാവമായിരിക്കും

മേട്ടുപാളയത്ത് നിന്ന് നീലഗിരി മലനിരകളിലൂടെ ഊട്ടിയിലെ ഉദഗമണ്ഡലം വരേയാണ് ഈ പാത നീളുന്നത്. 26 ആർച്ച് പാലങ്ങളും 16 തുരങ്കങ്ങളും ഒരു നെടുനീളൻ പാലവും പിന്നിട്ട് 46 കിലോമീറ്റർ ആണ് ഈ പാതയുടെ നീളം. ഈ പാതയിലൂടെയുള്ള ട്രെയിൻ യാത്ര സഞ്ചാരികളുടെ മനംകുളിർപ്പിക്കുന്ന ഒന്നാണ്. ട്രെയിനിൽ ഇരുന്നാൽ ഭംഗിയുള്ള കാഴ്ചളാണ് കാണാൻ സാധിക്കുക . പാറക്കൂട്ടങ്ങൾ നിറഞ്ഞ മലനിരകളും തേയിലത്തോട്ടങ്ങളും കൊടുംകാടുകളും ഈ യാത്രയ്ക്കിടയിൽ സഞ്ചാരികളെ തേടി എത്തുന്നു . തേയില തോട്ടങ്ങൾക്ക് പേരു കേട്ട കുന്നൂരിലൂടെയാണ് ട്രെയിൻ കടന്നു പോകുന്നത്.

ഇവിടെ നിന്ന് ഒറ്റ ടോയ് ട്രെയിന്‍ മാത്രമേ ഉള്ളു

മേട്ടുപാളയത്ത് നിന്ന് 7.10ന് ആണ് ട്രെയിൻ പുറപ്പെടുന്നത്. ഉച്ചയോടെ ഇത് ഊട്ടിയിൽ എത്തിച്ചേരും. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ ഈ ട്രെയിൻ ഊട്ടിയിൽ നിന്ന് തിരിക്കും. വൈകുന്നേരം 6.35 ഓടെ മേട്ടുപ്പാളയത്ത് എത്തിച്ചേരും.ചെന്നൈയിൽ നിന്ന് 496 കിലോമീറ്ററും. കോയമ്പത്തൂരിൽ നിന്ന് 32 കിലോമീറ്ററും പാലക്കാട് നിന്ന് 85 കിലോമീറ്ററും ബാംഗ്ലൂരിൽ നിന്ന് 362 കിലോമീറ്ററും ആണ് ഇവിടേക്കുള്ള ദൂരം.

Loading comments...