സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ത്തി

6 years ago
8

റെയില്‍വെ നല്‍കിയിരുന്ന സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ത്തി

യാത്രക്കാര്‍ക്ക് റെയില്‍വെ നല്‍കിയിരുന്ന സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ത്തി. ഇന്‍ഷുറന്‍സ് പരിരക്ഷ ആവശ്യമുള്ളവര്‍ ടിക്കറ്റിനൊപ്പം ഇനി മുതല്‍ 68 പൈസ പ്രീമിയമായി നല്‍കണം. ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമായി ഇന്‍ഷുറന്‍സ് പരിമിതപ്പെടുത്തുകയും ചെയ്തു. 

അഞ്ചുവയസ്സിന് മുകളിലുള്ള എല്ലാ യാത്രക്കാര്‍ക്കും യാത്ര ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ട്രെയിന്‍ അപകടത്തില്‍ യാത്രക്കാരന്‍ മരിച്ചാല്‍ പരമാവധി ലഭിക്കുന്ന തുക 10 ലക്ഷം രൂപയാണ്. അംഗവൈകല്യം സംഭവിച്ചാല്‍ 7.5 ലക്ഷം രൂപയും പരിക്കേറ്റാല്‍ രണ്ടുലക്ഷം രൂപയും ലഭിക്കും. നോട്ട് അസാധുവാക്കിയതിനെതുടര്‍ടന്ന് ഡിജിറ്റല്‍ ഇടപാട് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഐആര്‍ടിസി സൗജന്യ ഇന്‍ഷുറന്‍സ് നല്‍കിതുടങ്ങിയത്

Loading comments...