17 കാരിയെ കോൺഗ്രസ് നേതാവ് പീഡിപ്പിച്ചു

5 years ago
1

നഗ്നചിത്രങ്ങളടക്കം കാണിച്ച് പെൺകുട്ടിയെ കോൺഗ്രസ് നേതാവ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു

ബത്തേരിയിൽ ആദിവാസി പെൺകുട്ടിയെ കോൺഗ്രസ് നേതാവ് ബലാൽസംഗം ചെയ്തതായി പരാതിയെ തുടർന്ന് നേതാവ് സസ്പെന്ഷനിൽ .
മുൻ ഡിസിസി ജനറൽ സെക്രട്ടറിയും മുൻ ബത്തേരി പഞ്ചായത്ത് പ്രസിഡണ്ടുമായ ഒ എം ജോർജിന് എതിരെയാണ് പെൺകുട്ടി പരാതി നൽകിയത്. ജോർജിനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. പരാതിയെ തുടർന്ന് ഒ എം ജോർജ് ഒളിവിലാണ്.പീഡനവിവരം പുറത്ത് പറയാതിരിക്കാൻ ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി ഉമ്മർ പണം വാഗ്ദാനം ചെയ്തെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.
നഗ്നചിത്രങ്ങളടക്കം കാണിച്ച് പെൺകുട്ടിയെ കോൺഗ്രസ് നേതാവ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഇവർ പെൺകുട്ടി വിളിച്ച് ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം കേട്ടപ്പോഴാണ് പീഡനവിവരം തങ്ങൾ പോലുമറിഞ്ഞതെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു
ഒന്നരവർഷം ബലാൽസംഗം ചെയ്തതായി പെൺകുട്ടി പോലീസിന് മൊഴി നൽകി. പീഡനം തുടർന്നതിനാൽ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇപ്പോൾ പെൺകുട്ടി ചൈൽഡ് ലൈനിന്‍റെ സംരക്ഷണത്തിലാണ്.
ഒ എം ജോർജിനെ പിടികൂടാനുള്ള ശ്രമം തുടങ്ങിയെന്ന് ബത്തേരി പോലീസ് അറിയിച്ചു.

Loading comments...