ഫേസ്ബുക്കിനെതിരെ മുൻ ജീവനക്കാരൻ കോടതിയിൽ

5 years ago
3

ഫേസ്ബുക്കിലെ അസ്വസ്ഥപെടുത്തുന്ന ഫോട്ടോകൾ, വീഡിയോകൾ എന്നിവ കൃത്യമായി പരിശോധിച്ച് നടപടിയെടുക്കുക എന്നതാണ് കണ്ടന്റ് മോഡറേറ്റേഴ്സിന്റെ ജോലി. മാനസികമായി വളരെയേറെ പ്രയാസപ്പെടുന്ന ഈ ജോലി ചെയ്യുന്ന ജീവനക്കാരെ ഫേസ്ബുക്ക് സംരക്ഷിക്കുന്നില്ലന്നാരോപിച്ചാണ് ഫേസ്ബുക്കിലെ മുൻ ജീവനക്കാരൻ ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നത്. ജീവനക്കാരുടെ മാനസിക സമ്മർദ്ദം കുറക്കാൻ ഫേസ്ബുക്ക് ഒന്നും തന്നെ ചെയ്യുന്നില്ലെന്നാണ് ജീവനക്കാരന്റെ ആരോപണം.
ഏകദേശം 7500 ഓളം പേരാണ് ഫേസ്ബുക്കിന് വേണ്ടി ജോലി ചെയ്യുന്നത്. ഇവർക്ക് വേണ്ട മാനസികമായ സഹകരണവും, കൗൺസിലിംഗും ഫേസ്ബുക്ക് നല്‍കുന്നില്ലെന്നാണ് കേസിലെ പ്രധാന ആരോപണം.
ഫേസ്ബുക്ക് കണ്ടന്റ് മോഡറെറ്റർസ് ദിവസവും ലക്ഷകണക്കിന് പീഡനത്തിന്റെയും, ആത്മഹത്യകളുടെയും, കൊലപാതകങ്ങളുടെയും, വിഡിയോ, ഫോട്ടോ ലൈവ് സ്ട്രീം എന്നിവകളാണ് പരിശോധിച്ച് നടപടികളെടുക്കുന്നത്. പക്ഷെ ഫേസ്ബുക്ക് ഈ ജോലികളെല്ലാം ചെയ്യുന്ന ജീവനക്കാരെ വേണ്ട വിധത്തിൽ പരിഗണിക്കുന്നില്ലെന്നും അവഗണിക്കുകയാണെന്നുമാണ് കേസിൽ കുറ്റപ്പെടുത്തുന്നത്.കണ്ടന്റ് മോഡറേറ്റേഴ്സിന്റെ ജോലി ഗൗരവമായി തന്നെ കാണുന്നുവെന്നും, ജോലി ചെയ്യുന്ന എല്ലാവർക്കും വേണ്ട മാനസിക പിന്തുണയും സഹായവും ഉറപ്പാക്കുമെന്നും കമ്പനി കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ബെർട്ടി തോംസൺ വ്യക്തമാക്കിയിട്ടുണ്ട്.

Loading comments...