നവകേരള നിര്‍മ്മാണത്തിൽ ഊന്നി ബജറ്റ് അവതരണം

5 years ago

സംസ്ഥാന ബജറ്റ് അവതരണം നിയമസഭയില്‍

സംസ്ഥാന ബജറ്റ് അവതരണം നിയമസഭയില്‍ തുടങ്ങി
പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റും ധനമന്ത്രി തോമസ് ഐസക്കിന്റെ പത്താമത്തെ ബജറ്റുമാണ് ഇന്ന് അവതരിപ്പിക്കുന്നത്.പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് പണം കണ്ടെത്തുന്നതിന് ജിഎസ്ടിയില്‍ സെസ് ഏര്‍പ്പെടുത്തുന്ന പ്രഖ്യാപനം ബജറ്റിലുണ്ടാകും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ബജറ്റ് അവതരണത്തിനായി നിയമസഭയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തന്നെ ധനമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറയുകയുണ്ടായി.
തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ബജറ്റായതിനാല്‍ ക്ഷേമപെന്‍ഷനുകള്‍ 100 രൂപ വീതം കൂട്ടിയേക്കും.
അയ്യായ്യിരം കോടി രൂപയോളം വരുന്ന നികുതി കുടിശ്ശിക പിരിച്ചെടുക്കാന്‍ വ്യാപാരികള്‍ക്ക് ഇളവുകളോടെ ഒറ്റത്തവണ പദ്ധതിയും ഉണ്ടാകും.3229 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചു.പ്രളയബാധിത പഞ്ചായത്തുകള്‍ക്ക് 250 കോടി നല്‍കും.പൊതുമരാമത്ത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 1000 കോടി.നവകേരളത്തിന് 25 പദ്ധതികള്‍.ആകെ ബജറ്റ് ചിലവ് 1.42 ലക്ഷം കോടി.നാളികേര മേഖലക്ക് 170 കോടി.ഐടി പാര്‍ക്കുകളില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം ഒരു ലക്ഷത്തില്‍ നിന്ന് രണ്ടു ലക്ഷമാക്കി ഉയര്‍ത്തും.മത്സ്യത്തൊഴിലാളികള്‍ക്കായി കൂടുതല്‍ ഫ്‌ളാറ്റുകള്‍ പണിയും.അടുത്ത രണ്ട് വര്‍ഷം കൊണ്ട് 6000 കിലോമീറ്റര്‍ റോഡ് നിര്‍മിക്കും.സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം പത്തുലക്ഷമാക്കും.സ്ത്രീകളുടെ പദ്ധതികള്‍ക്കായി 1420 കോടി. അവതരിപ്പിച്ചു.

Loading comments...