Premium Only Content
കീടാനാശിനി പ്രയോഗം; ഇന്ത്യക്ക് സൗദിയുടെ മുന്നറിയിപ്പ്
2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ പച്ചമുളകിന്റെ ഇറക്കുമതി നിരോധിച്ചിരുന്നു
ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്ത ചില പച്ചക്കറികളില്‍ അളവിൽ കൂടുതൽ കീടനാശിനി പ്രയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സൗദിയുടെ മുന്നറിയിപ്പ്
ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും അനുവദിച്ചതിലും കൂടുതല്‍ കീടനാശിനി ഉപയോഗിക്കാൻ പാടില്ലെന്നാണ് സൗദിയുടെ നിർദ്ദേശം.ചില പച്ചക്കറികളില്‍ അളവിൽ കൂടുതൽ കീടനാശിനി പ്രയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സൗദിയുടെ മുന്നറിയിപ്പ്.
രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടേയും ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് മുന്നറിയിപ്പ് നല്‍കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
നേരത്തെ ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്ത പച്ചമുളകിൽ അളവില്‍ കൂടുതല്‍ കീടനാശിനി ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.
ഇതേ തുടര്‍ന്ന് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ പച്ചമുളകിന്റെ ഇറക്കുമതി നിരോധിച്ചിരുന്നു.
സൗദിയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് അമിതമായി കീടനാശിനി പ്രയോഗവും മറ്റു നിയമലംഘനങ്ങളും നടത്താൻ പാടില്ലന്നു ഇന്ത്യ ഗവര്‍മെന്റെ് കര്‍ഷകര്‍ക്കും പച്ചക്കറി കയറ്റുമതി ചെയ്യുന്ന കമ്പനികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ഈജിപ്റ്റിൽ നിന്നുള്ള ഉള്ളി ഇറക്കുമതിക്ക് സൗദി തല്‍ക്കാലികമായി നിരോധനം ഏര്‍പ്പെടുത്തി.
ഇത് ഇന്ത്യയില്‍ നിന്ന് ഉള്ളി ഇറക്കുമതി ചെയ്യുന്നവർക്ക് സഹായകമാകുമെന്നാണ് വിലയിരുത്തൽ.
-
3:16
News60
5 years agoജിപിഎസ് തകരുമെന്ന് മുന്നറിയിപ്പ് നൽകി ഉത്തര ധ്രുവം മാറുന്നു
-
1:27
News60
5 years agoഇന്ത്യയില്‍ പാക് ഭീകരാക്രമണത്തിന് സാധ്യത
3 -
1:09
News60
5 years agoഒട്ടകപ്പാലുമായി അമൂല്‍
1 -
1:29
News60
5 years agoമസ്കറ്റ് - രാത്രി നിർമ്മാണ ജോലികൾക്ക് വിലക്ക്
4 -
1:31
News60
6 years agoകേരളത്തിലേക്കോ? ജാഗ്രത വേണമെന്ന് ബ്രിട്ടനും അമേരിക്കയും
4 -
2:12
News60
5 years agoഇന്ത്യയിലെ രാഷ്ട്രീയക്കാർ വാട്സ് ആപ്പ് ദുരുപയോഗം ചെയ്യുന്നതായി റിപ്പോര്‍ട്ട്
8 -
1:11
News60
6 years agoഫോണ്‍ തലക്ക് കീഴില്‍ വച്ചുള്ള ഉറക്കം അത്ര നന്നല്ല
-
1:02
News60
6 years agoആദ്യ വനിതാ പൈലറ്റാകാൻ യാസ്മിന്
5 -
1:38
News60
6 years agoക്ഷയരോഗത്തെപ്പറ്റി ഇന്ത്യക്ക് ശക്തമായ മുന്നറിയിപ്പ്
12 -
DVR
vivafrei
8 hours agoInterview with Enrique Tarrio's Mother - Viva Frei Live
54.8K20