ആദ്യ വനിതാ പൈലറ്റാകാൻ യാസ്മിന്‍

6 years ago
5

സൗദിയുടെ ആദ്യ വനിതാ പൈലറ്റാകാൻ ഇരുപത്തെട്ടുകാരിയായ യാസ്മിന്‍ .

സ്വന്തം രാജ്യത്തെ വിമാന കമ്പനിയുടെ പൈലറ്റാകാന്‍ യാസ്മിന്‍ അല്‍ മൈമനി കാത്തിരിപ്പ് തുടങ്ങിയിട്ട് അഞ്ച് വര്‍ഷത്തോളമായി. ഒടുവിലിതാ ആ കാത്തിരിപ്പിന് വിരാമമാകുന്നു..വൈകാതെ യാസ്മിന്‍ കോക്പിറ്റിലെത്തും. ജോര്‍ദാനില്‍ നിന്നാണ് യാസ്മിന്‍ സ്വകാര്യ പൈലറ്റ് ലൈസന്‍സ് നേടിയത്. 2013-ല്‍ അമേരിക്കയില്‍ 300 മണിക്കൂര്‍ പരിശീലനവും പൂര്‍ത്തിയാക്കി. അതേ വര്‍ഷം തന്നെ അമേരിക്കന്‍ ലൈസന്‍സിനു പകരം സൗദി ലൈസന്‍സ് ലഭിച്ചിരുന്നു. വിദേശത്ത് വിമാനം പറത്താനുള്ള അവസരം നല്‍കാമെന്ന വാഗ്ദാനം വിവിധ വിമാനക്കമ്പനികളില്‍നിന്നുണ്ടായിട്ടും നാട്ടില്‍ നിന്നുള്ള വിളിക്കായി കാത്തിരിക്കുകയായിരുന്നു യാസ്മിന്‍.സൗദിയില്‍ പൈലറ്റ് ലൈസന്‍സ് ലഭിച്ച അഞ്ചു വനിതകളിലൊരാളാണ് യാസ്മിന്‍.സൗദിയില്‍ യാത്രാവിമാനങ്ങള്‍ പറത്തുന്നതിനുള്ള ലൈസന്‍സ് നേടി അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ തൊഴില്‍ ചെയ്യാന്‍ അവസരം ലഭിക്കാത്തതിന്റെ നിരാശയിലായിരുന്നു യാസ്മിന്‍. ആ നിരാശയാണ് ഇപ്പോള്‍ സന്തോഷത്തിന് വഴിമാറിയിരിക്കുന്നത്.

Loading comments...