Premium Only Content

ക്ഷയരോഗത്തെപ്പറ്റി ഇന്ത്യക്ക് ശക്തമായ മുന്നറിയിപ്പ്
ലോകാരോഗ്യ സംഘടന പുറത്തിറക്കിയ റിപ്പോർട്ടിൽ ഇന്ത്യക്ക് ശക്തമായ മുന്നറിയിപ്പ്. രോഗികളുടെയും മരുന്നുപ്രതിരോധമുള്ള രോഗികളുടെയും എണ്ണത്തിൽ മറ്റു രാജ്യങ്ങളെക്കാൾ ഏറ മുന്നിലാണ് നാം .ക്ഷയരോഗത്തെപ്പറ്റി ലോകാരോഗ്യ സംഘടന പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന ഈ വിവരം ഉള്ളത്. ഏറ്റവുമധികം ജീവനുകൾ കവരുന്ന പകർച്ച വ്യാധിയാണ് ക്ഷയമെന്ന വസ്തുതയും റിപ്പോർട്ട് മുന്നോട്ടുവെയ്ക്കുന്നു.ഔഷധപ്രതിരോധമുള്ള ക്ഷയരോഗികളിൽ 24 ശതമാനം പേരാണ് ഇന്ത്യയിലുള്ളത്. സാധാരണ ക്ഷയരോഗികളിലിത് 27 ശതമാനമാണ്. രണ്ടു വിഭാഗങ്ങളിലും ചൈനയാണ് രണ്ടാമത് - യഥാക്രമം 13, ഒൻപത് ശതമാനം വീതം. ക്ഷയരോഗികളിൽ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന മരുന്നാണ് റിഫാമ്പിസിൻ. ഈ മരുന്നുമൂലം രോഗം ശമിക്കാത്ത 5,58,000 കേസുകളാണ് കഴിഞ്ഞ വർഷം ലോകത്തൊട്ടാകെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും ഗുരുതരമായ പ്രശ്‌നം ഇതിൽ 82 ശതമാനം പേരും മരുന്നുസംയുക്തങ്ങളോടുപോലും കാര്യമായി പ്രതികരിക്കുന്നില്ലായെന്നതാണ്. പൊതുജനാരോഗ്യം നേരിടുന്ന കടുത്ത വെല്ലുവിളിയാണിതെന്നാണ് മേഖലയിലെ വിദഗ്ദ്ധരുടെ അഭിപ്രായം.ഇതിൽ 58 ലക്ഷം പുരുഷന്മാരും 32 ലക്ഷം വനിതകളും 10 ലക്ഷം കുട്ടികളുമാണ്. 16 ലക്ഷം പേരാണ് ആ വർഷം മരണത്തിന് കീഴടങ്ങിയത്. ഇതിൽ മൂന്നു ലക്ഷവും എച്ച്.ഐ.വി. ബാധയുള്ളവരുമായിരുന്നു.രോഗവ്യാപനത്തോത് ഉയരുന്നുണ്ടെങ്കിലും 2030-ഓടെ ലോകം ക്ഷയരോഗ മുക്തമാക്കുന്നതിന് കൂടുതൽ സമഗ്രമായ നടപടികൾ ആവശ്യമാണെന്ന മുന്നറിയിപ്പാണ് റിപ്പോർട്ടിൽ. കേരളത്തിലിപ്പോൾ ക്ഷയരോഗം വലിയ ഭീഷണി ഉയർത്തുന്നില്ലെങ്കിലും രാജ്യത്ത് ഇത്രയധികം രോഗികളുള്ളത് വലിയ വെല്ലുവിളിയാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്.രോഗബാധയുള്ളവരെ ഔദ്യോഗികമായി കണ്ടെത്താനാകാത്തതാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്ന വലിയ പ്രതിസന്ധി.
-
1:11
News60
6 years agoകീടാനാശിനി പ്രയോഗം; ഇന്ത്യക്ക് സൗദിയുടെ മുന്നറിയിപ്പ്
-
3:16
News60
6 years agoജിപിഎസ് തകരുമെന്ന് മുന്നറിയിപ്പ് നൽകി ഉത്തര ധ്രുവം മാറുന്നു
-
1:27
News60
6 years agoഇന്ത്യയില്‍ പാക് ഭീകരാക്രമണത്തിന് സാധ്യത
3 -
1:29
News60
6 years agoമസ്കറ്റ് - രാത്രി നിർമ്മാണ ജോലികൾക്ക് വിലക്ക്
4 -
1:09
News60
6 years agoഒട്ടകപ്പാലുമായി അമൂല്‍
1 -
1:31
News60
6 years agoകേരളത്തിലേക്കോ? ജാഗ്രത വേണമെന്ന് ബ്രിട്ടനും അമേരിക്കയും
4 -
1:54
News60
6 years agoഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കും
-
2:12
News60
6 years agoഇന്ത്യയിലെ രാഷ്ട്രീയക്കാർ വാട്സ് ആപ്പ് ദുരുപയോഗം ചെയ്യുന്നതായി റിപ്പോര്‍ട്ട്
8 -
1:33
News60
6 years agoശബരിമല ഭണ്ഡാരത്തിൽ ‘സ്വാമി ശരണം, സേവ് ശബരിമല’
-
1:01
News60
6 years agoഇനി ഇവരായാണ് ഇന്ത്യയിലെ ടെലികോം ഭീമന്മാർ