വോട്ടിങ് യന്ത്രത്തിലെ തിരിമറി: കോൺഗ്രസ് ഗൂഢാലോചനയെന്ന് ബിജെപി

5 years ago
1

കോൺഗ്രസിന്റെ രാജ്യാന്തര ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിജെപി ആരോപിച്ചു

വോട്ടിങ് യന്ത്രത്തിൽ അട്ടിമറി നടക്കുന്നുവെന്ന യു.എസ് ഹാക്കറുടെ അവകാശവാദത്തിനു പിന്നാലെ കോണ്‍ഗ്രസ് – ബിജെപി ഏറ്റുമുട്ടല്‍.
ലണ്ടനിൽ നടന്ന ഹാക്കത്തണിൽ കോൺഗ്രസ് നേതാവ് കപിൽ സിബൽ പങ്കെടുത്തത് ആയുധമാക്കിയാണ് ബിജെപിയുടെ ആക്രമണം. കോൺഗ്രസിന്റെ രാജ്യാന്തര ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിജെപി ആരോപിച്ചു. പാർട്ടി പ്രതിനിധിയായല്ല കപിൽ സിബൽ ഹാക്കത്തണിൽ പങ്കെടുത്തതെന്നാണ് കോൺഗ്രസിന്റെ മറുപടി.2014 ലോക്സഭാ തിരഞ്ഞെടുപ്പിലും പല നിയമസഭാ തിരഞ്ഞെടുപ്പുകളിലും വോട്ടിങ് യന്ത്രത്തിൽ ക്രമക്കേട് നടന്നുവെന്ന് സെയ്ദ് ഷുജയെന്ന യു എസ് ഹാക്കർ വെളിപ്പെടുത്തിയതിന് രാഷ്ട്രീയ ഏറ്റുമുട്ടലും സജീവമായി. ഇന്ത്യൻ ജേർണലിസ്റ്റ് അസോസിയേഷൻ ലണ്ടനിൽ നടത്തിയ ഹാക്കത്തോണിലാണ് ഹാക്കാർ അവകാശവാദങ്ങൾ ഉന്നയിച്ചത്. ഹാക്കത്തോണിൽ കപിൽ സിബൽ പങ്കെടുത്തത് കോൺഗ്രസിന്റെ രാജ്യാന്തര ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിജെപി ആരോപിക്കുന്നു.
റഫാൽ അഴിമതി ആരോപണങ്ങൾക്ക് ശേഷം കോൺഗ്രസിന്റെ അടുത്ത കള്ളത്തരമെന്നാണ് ധനമന്ത്രി അരുൺ ജയ്റ്റ്ലി പ്രതികരിച്ചത്.

എന്തു ചവറും ജനം സ്വീകരിക്കുമെന്ന തോന്നൽ കോൺഗ്രസിനുണ്ടോയെന്ന് ജയ്റ്റ്ലി ട്വീറ്റ് ചെയ്തു.

ലണ്ടനിൽ നടന്ന ഹാക്കത്തോണിലേയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെയും രാഷ്ട്രീയപ്പാർട്ടികളുടെയും പ്രതിനിധികളെ ക്ഷണിച്ചിരുന്നുവെന്നാണ് സംഘാടകർ അവകാശപ്പെട്ടു.
ബാലറ്റ് പേപ്പറിലേയ്ക്ക് മടങ്ങിപ്പോകണമെന്നാണ് നിലപാടെങ്കിലും നിലവിൽ ബുദ്ധിമുട്ടുള്ളതിൽ വി വി പാറ്റ് യന്ത്രങ്ങൾ പരമാവധി വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. വേട്ടിങ് യന്ത്രവുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ നാലംഗ സമിതി പ്രതിപക്ഷ പാർട്ടികൾ ചേർന്ന് ശനിയാഴ്ച്ച രൂപീകരിച്ചിരുന്നു. അഭിഷേക് സിങ് വി, അഖിലേഷ് യാദവ്, സതീഷ് ചന്ദ്ര മിശ്ര, അരവിന്ദ് കേജ്രിവാൾ എന്നിവരാണ് സമിതി അംഗങ്ങൾ. ഇതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തലുകൾ വരുന്നത്.

Loading comments...