മൂന്നു നഗരങ്ങളിൽ ഡീസൽ ഓട്ടോറിക്ഷകൾ നിരോധിക്കുന്നു

6 years ago
5

15 വർഷത്തിലധികം പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകൾ നിരോധിക്കാന്‍ തീരുമാനം

കേരളത്തിലെ മൂന്നു പ്രമുഖ നഗരങ്ങളിൽ 15 വർഷത്തിലധികം പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകൾ നിരോധിക്കാന്‍ തീരുമാനം
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളിലെ ഡീസല്‍ ഓട്ടോകളാണ് നിരോധിക്കുന്നത്. വൈദ്യുതവാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. 2020 മാർച്ചിനകം ഇവ വൈദ്യുതിയിലേക്കോ സി.എൻ.ജിയിലേക്കോ മാറണമെന്നാണ് നിർദേശം. അന്തരീക്ഷമലിനീകരണം കൂടുന്നത് ഒഴിവാക്കാനാണ് നടപടി.
സിറ്റി പെർമിറ്റ് നിലനിർത്തണമെങ്കിൽ ഉടമകൾ പുതിയ ഇ-റിക്ഷകൾ വാങ്ങുകയോ സി.എൻ.ജി.യിലേക്ക് മാറുകയോ വേണം.
പത്ത് ഇ-ഓട്ടോറിക്ഷാ നിർമാതാക്കളുടെ മോഡലുകൾക്ക് സംസ്ഥാന മോട്ടോർവാഹനവകുപ്പിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസിന്റെ ഇ-റിക്ഷ ഉടൻ വിപണയിലെത്തും. വൈദ്യുതി ഓട്ടോറിക്ഷകൾക്ക് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള 30,000 രൂപ സബ്‌സിഡിക്കു പുറമേ നികുതി ഇളവും പരിഗണനയിലുണ്ട്.
2000-നു മുമ്പ് പെട്രോൾ ഓട്ടോറിക്ഷകളാണ് സംസ്ഥാനത്ത് പ്രചാരത്തിലുണ്ടായിരുന്നത് ഇതിനു ശേഷമാണ് ഡീസൽ ഓട്ടോറിക്ഷകൾ വിപണി നേടിയത്. പരിസ്ഥിതി മലിനീകരണ നിയന്ത്രണ നിബന്ധനയുടെ ആദ്യഘട്ടത്തിൽപ്പെട്ട ഭാരത് സ്റ്റേജ് 1, 2 വിഭാഗത്തിൽപ്പെട്ട ഡീസൽ ഓട്ടോറിക്ഷകൾക്കാണ് നിരോധനം ബാധകമാകുക. വാഹനങ്ങളുടെ പുകപരിശോധനാ സംവിധാനത്തിലെ അപര്യാപ്തത കാരണം വൻതോതിൽ പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ നിരത്തിലെത്തുന്നുണ്ട്.ഇത് തടയാനാണ് നിയന്ത്രണമേർപ്പെടുത്തുന്നത്.

വൈദ്യുത വാഹനനയവുമായി ബന്ധപ്പെട്ട് സർക്കാർ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം തിരുവനന്തപുരത്ത് 70,689-ഉം എറണാകുളത്ത് 58,271-ഉം കോഴിക്കോട്ട് 51,449-ഉം ഓട്ടോറിക്ഷകളാണുള്ളത്. ഇതിൽ പകുതിയിലധികം ഡീസലിൽ ഓടുന്നവയാണ്.പ്രധാനനഗരങ്ങളിലെ അന്തരീക്ഷ മലിനീകരണ തോതുകുറയ്ക്കാൻ പാരമ്പരാഗത ഊർജം ഇന്ധനമാക്കിയ പൊതുവാഹനങ്ങൾ നിയന്ത്രിക്കുന്നതിലൂടെ കഴിയുമെന്ന് വൈദ്യുതി വാഹനനയത്തിൽ പറയുന്നു. ആറുവർഷത്തിനുള്ളിൽ കെ.എസ്.ആർ.ടി.സി. ബസുകൾ പൂർണമായി വൈദ്യുതിയിലേക്കു മാറ്റും.ഓട്ടോറിക്ഷകളില്‍ സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ പുതിയ സുരക്ഷാ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം ആയിട്ടുണ്ട്

യാത്രാവേളയിലും അപകടങ്ങളുണ്ടാകുമ്പോഴും മറ്റും യാത്രക്കാര്‍ പുറത്തേക്ക് തെറിച്ചുവീഴുന്നത് തടയാന്‍ ഡോറുകള്‍, ഇടിയുടെ ആഘാതത്തില്‍ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കുമുണ്ടാകുന്ന പരിക്ക് കുറയ്ക്കാന്‍ സീറ്റ് ബെല്‍റ്റ് എന്നിവ ഓട്ടോറിക്ഷകളില്‍ നിര്‍ബന്ധമാക്കാനാണ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നീക്കം. അടുത്ത വര്‍ഷം ഒക്ടോബര്‍ മുതല്‍ ഈ സുരക്ഷാ സംവിധാനങ്ങള്‍ ഓട്ടോറിക്ഷകളില്‍ നിര്‍ബന്ധമാക്കാനാണ് ആലോചന.
കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കണക്കുപ്രകാരം കഴിഞ്ഞ വര്‍ഷം 29,351 ഓട്ടോറിക്ഷാ അപകടങ്ങളിലായി 6762 ജീവനുകളാണ് നിരത്തില്‍ പൊലിഞ്ഞത്.

ഡോറുകള്‍ ഇല്ലാത്തതിനാല്‍ ചെറിയ അപകടമാണെങ്കില്‍ പോലും യാത്രക്കാര്‍ ഓട്ടോകളില്‍ നിന്ന് തെറിച്ചുവീണ് മാരകമായി പരിക്കേല്‍ക്കാറുണ്ട്. ഈ സാധ്യത ഇല്ലാതാക്കാനാണ് ഡോറുകള്‍ നിര്‍ബന്ധമാക്കുന്നത്. കാറുകളിലുള്ളതിന് സമാനമായി സീറ്റ് ബെല്‍റ്റ് വരുന്നതോടെ അപകട സമയത്ത് ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കുമുണ്ടാകുന്ന ആഘാതം കുറയ്ക്കാനും സാധിക്കും

Loading comments...