ബുള്ളറ്റ് കോണ്‍ടിനന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 പുറത്തിറങ്ങി;വിലവിവരങ്ങള്‍ പുറത്ത്

6 years ago
36

ഇറ്റലിയില്‍ നടന്ന മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ ഏറ്റവുമധികം താരത്തിളക്കം നേടിയ മോട്ടോര്‍സൈക്കിളാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ കോണ്‍ടിനന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 എന്നീ മോഡലുകൾ.
ചരിത്രത്തിലാദ്യമായി റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കുന്ന പാരലല്‍ ട്വിന്‍ എന്‍ജിനുമായി എത്തുന്ന ബൈക്കുകള്‍ വിപണിയില്‍ വിജയം കൊയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്.

സ്റ്റാന്‍ഡേര്‍ഡ്, കസ്റ്റം, ക്രോം എന്നിങ്ങനെ മൂന്നു വകഭേദങ്ങള്‍ ഇന്റര്‍സെപ്റ്ററിലും കോണ്‍ടിനന്റല്‍ ജിടി 650 -യിലും കമ്പനി സമര്‍പ്പിക്കുന്നുണ്ട്. 5,999 ഡോളറിന് (4.36 ലക്ഷം രൂപ) ഇന്റര്‍സെപ്റ്റര്‍ 650 കസ്റ്റം മോഡല്‍ വിപണിയില്‍ എത്തുമ്പോള്‍, കോണ്‍ടിനന്റല്‍ ജിടി 650 കസ്റ്റം മോഡലിന് 6,249 ഡോളറാണ് (4.53 ലക്ഷം രൂപ) വില. സമാനമായി ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 ക്രോം മോഡലുകള്‍ക്ക് യഥാക്രമം 6,499 ഡോളര്‍ (4.72 ലക്ഷം രൂപ), 6,749 ഡോളര്‍ (4.90 ലക്ഷം രൂപ) എന്നിങ്ങനെയാണ് വിപണിയില്‍ വില.

Loading comments...