Premium Only Content

ഇന്ത്യയിലെ ടെലിവിഷൻ നിർമാണം സാംസങ്ങ് നിർത്തുന്നു
ഇന്ത്യയിലെ ടെലിവിഷൻ നിർമാണം നിർത്താന്‍ സാംസങ്ങ് തയ്യാറെടുക്കുന്നു .പ്ലാന്റ് നിര്‍ത്തുന്നകാര്യം വിതരണക്കാരെയുംമറ്റും അറിയിച്ചു.
ടെലിവിഷൻ പാനൽ നിർമാണത്തിന് ആവശ്യമായ ഉത്പന്നങ്ങള്‍ കേന്ദ്ര സർക്കാർ ഇറക്കുമതി ചുങ്കം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് സാംസങിന്റെ തീരുമാനം.ചെന്നൈ പ്ലാന്റില്‍ പ്രതിവര്‍ഷം മൂന്നു ലക്ഷം ടെലിവിഷനുകളാണ് സാംസങ് നിര്‍മിച്ചുകൊണ്ടിരുന്നത്. പ്ലാന്റ് മാറ്റി വിയറ്റ്നാമില്‍നിന്ന് ടെലവിഷന്‍ ഇറക്കുമതി ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
ഉൽപാദനം ഗണ്യമായി കുറച്ച് കാലക്രമേണ നിർമാണം തന്നെ നിർത്തലാക്കാനുള്ള പദ്ധതിക്കാണ് സാംസങ്ങ് രൂപം കൊടുക്കുന്നത്. പ്രദേശികമായി ടെലിവിഷന്‍ നിര്‍മ്മാണ വസ്തുക്കള്‍ നല്കുന്ന തങ്ങളുടെ വിതരണക്കാരോട് സാംസങ്ങ് ഇത് പങ്കുവച്ചു കഴിഞ്ഞു. എന്നാല്‍ ഇന്ത്യ തങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട വിപണിയാണെന്നും,ഔദ്യോഗികമായി ഇത്തരം ഒരു പ്രക്രിയ തങ്ങള്‍ അവലംബിച്ചിട്ടില്ലെന്നാണ് സാംസങ്ങ് വക്താവ് പറയുന്നത്.
കൊറിയന്‍ ടെക് ഭീമനായ സാംസങ് നോയ്ഡയില് പ്ലാന്റ് നിര്‍മിച്ചതിലൂടെ പ്രതിവര്‍ഷം 12 കോടി സ്മാര്‍ട്ട്ഫോണ്‍ നിര്‍മിക്കാനുള്ള ശേഷി കൈവരിച്ചിരുന്നു. 6.9 കോടി യായിരുന്നു നിര്‍മാണശേഷി. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരമായിരുന്നു ഇത്. അതിനിടെയാണ് ടെലിവിഷന്‍ പ്ലാന്റ് നാടുകടത്തുന്നത്. ......
ടെലിവിഷൻ പാനൽ നിർമാണത്തിനുള്ള പ്രധാനപ്പെട്ട ഘടകമായ ഓപ്പൺ സെല്ലിന് പത്തു ശതമാനം ഇറക്കുമതി ചുങ്കമാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. ടെലിവിഷൻ നിർമാതാക്കളുടെ ശക്തമായ വിയോജിപ്പ് കണക്കിലെടുത്ത് ഇതിൽ കുറവു വരുത്തിയെങ്കിലും നിലവിലുള്ള നികുതിയും കൂടുതലാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
-
1:11
News60
6 years agoഇന്ത്യയിലെ ആദ്യ വനിതാ രാഷ്ട്രീയപ്പാര്‍ട്ടി
6 -
2:12
News60
6 years agoഇന്ത്യയിലെ രാഷ്ട്രീയക്കാർ വാട്സ് ആപ്പ് ദുരുപയോഗം ചെയ്യുന്നതായി റിപ്പോര്‍ട്ട്
8 -
1:01
News60
6 years agoഇനി ഇവരായാണ് ഇന്ത്യയിലെ ടെലികോം ഭീമന്മാർ
-
1:16
News60
6 years agoഇന്ത്യയിലെ ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്ന കിന്നൗർ
5 -
1:03
News60
6 years agoഫ്ലിപ്കാർട്ടിൽ നിന്ന് വാൾമാർട്ട് പിൻവാങ്ങിയേക്കും
3 -
1:04
News60
6 years agoഹാന്‍ഡ്സ് ഫ്രീ മ്യൂസിക് ഉൾപ്പെടെയുള്ള ഹൈ ടെക് ഹെൽമെറ്റ്
-
1:09
News60
6 years agoഒട്ടകപ്പാലുമായി അമൂല്‍
1 -
0:55
News60
6 years agoസാംസങിന്റെ 8കെ ടിവി വരുന്നു
3 -
1:25
News60
6 years agoപുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം
27 -
1:43
News60
6 years ago $0.04 earnedലോകത്തിലെ ഏറ്റവും വലിയ ഇന്റലിജൻസ് ആസ്ഥാനം
198