ട്രിപ്പിള്‍ ക്യാമറയുമായി ഗ്യാലക്സി എ7 എത്തി

6 years ago
10

ട്രിപ്പിള്‍ ക്യാമറയുടെ പ്രൗഢിയുമായി സാംസങ്ങിന്‍റെ ആദ്യ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി

ദക്ഷിണ കൊറിയയിലാണ് ഗ്യാലക്സി എ7 എന്ന പുതിയ മോഡല്‍ കമ്പനി പുറത്തിറക്കിയത്. ട്രിപ്പിള്‍ റിയര്‍ ക്യാമറ തന്നെയാണ് ഫോണിന്‍റെ പ്രധാന സവിശേഷത. ആദ്യഘട്ടത്തില്‍ ഏഷ്യയിലെയും യൂറോപ്പിലെയും തെരഞ്ഞെടുത്ത വിപണികളില്‍ മാത്രമാണ് ഫോണ്‍ വില്‍പ്പന നടത്തുക. ആറ് ഇഞ്ച് ഫുള്‍ ഹൈ ഡെഫിനിഷന്‍ പ്ലസ് സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഡിസ്പ്ലേ, ഡോള്‍ബി അറ്റ്മോസ് സൗണ്ട് സിസ്റ്റം, ഒരു വശത്തേക്ക് മാറ്റി നല്‍കിയിരിക്കുന്ന ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍, 24 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ എന്നിവയാണ് ഗ്യാലക്സി എ7ന്‍റെ പ്രധാന സവിശേഷതകള്‍. അതേസമയം ഫോണിന്‍റെ വില സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ആന്‍ഡ്രോയ്ഡ് 8.0 ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഗ്യാലക്സി എ7 ല്‍ ഉപയോഗിച്ചിരിക്കുന്നത്.ഡ്യുവല്‍ സിം സൗകര്യമുള്ളതാണ് ഫോണ്‍. ഒരു ഒക്ടാകോര്‍ പ്രൊസസറാണ് ഫോണില്‍ ഉള്ളതെന്നാണ് സൂചന. നാല് ജിബി, ആറ് ജിബി റാം ഉള്ള മോഡലുകളും 64 ജിബി, 128 ജിബി സ്റ്റോറേജ് മോഡലുകളുമാണ് ഫോണിനുള്ളത്. 512 ജിബി വരെയുള്ള മെമ്മറി കാര്‍ഡുകള്‍ ഗ്യാലക്സി എ7 ല്‍ ഉപയോഗിക്കാം. 3,300 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുണ്ടാവുക.

Loading comments...