ഇവ സൗന്ദര്യസംരക്ഷണത്തിന് മികച്ചത്

6 years ago
17

ചെറുപയര്‍ പൊടിയും തൈരും സൗന്ദര്യസംരക്ഷണത്തിനല്‍ മികച്ചത്

സൗന്ദര്യസംരക്ഷണത്തിന് ഏറ്റവും നലതാണ് ചെറുപയര്‍ പൊടിയും തൈ രും ,മുഖത്തെ കുരുക്കൾ മാറാനും മുഖസംരക്ഷണത്തിനും ഏറെ പ്രയോജനകരം .ചെറുപയര്‍ പൊടി തലയിലും താളിയായി ഉപയോഗിക്കാം. പണ്ടത്തെ സ്ത്രീകൾ സൗന്ദര്യസംരക്ഷണത്തിനായി പ്രധാനമായി ഉപയോ​ഗിച്ചിരുന്നത് ചെറുപയർ പൊടിയായിരുന്നു. കുട്ടികള്‍ക്കു സോപ്പിനു പകരം ഉപയോഗിക്കാവുന്ന ഒന്നാണു ചെറുപയര്‍ പൊടി.
ചെറുപയര്‍ പൊടിക്ക് ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ ധാരാളമുണ്ട്. ഇത് ചര്‍മത്തിന്റെ ഉള്ളിലേക്കിറങ്ങി ചര്‍മ കോശങ്ങളെ വൃത്തിയാക്കുന്നു. ചര്‍മ പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാക്കുന്നു. ചര്‍മ കോശങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നതു കൊണ്ടു തന്നെ കോശങ്ങള്‍ക്ക് ഇറുക്കം നല്‍കാനും ചര്‍മം അയഞ്ഞു തൂങ്ങുന്നതും ചുളിവുകള്‍ വീഴുന്നതും തടയാനും ഇത് സഹായിക്കുന്നു. സോപ്പിനു പകരം ഉപയോഗിക്കാവുന്ന ഒന്നാണിത്
തൈരും സൗന്ദര്യ സംരക്ഷണ ഗുണങ്ങള്‍ നിറഞ്ഞ ഒന്നാണ്.
ഇതിലെ വിവിധ പോഷകങ്ങള്‍ പല തരത്തിലും ചര്‍മത്തിന് ഗുണം ചെയ്യുകയും ചെയ്യും. തൈര് കാല്‍സ്യം സമ്പുഷ്ടമാണ്. പ്രോട്ടീന്‍ ധാരാളമുണ്ട്. .തൈരിലെ ലാക്ടിക് ആസിഡ് ചര്‍മത്തിന് നല്ലൊരു ബ്ലീച്ചിംഗ് ഗുണം നല്‍കുന്ന ഒന്നാണ്. ചര്‍മത്തിലെ കരുവാളിപ്പിനും കറുത്ത കുത്തുകള്‍ക്കുമെല്ലാമുള്ള നല്ലൊരു മരുന്നാണ്. ചര്‍മത്തിന് വെളുപ്പു നല്‍കാനും ഇത് അത്യുത്തമമാണ്. തൈരും ചെറുപയര്‍ പൊടിയും കലര്‍ത്തി മുഖത്തു തേച്ചാല്‍ പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണ്. ‌

Loading comments...