വൃക്കകളുടെ പ്രവര്‍ത്തനത്തിന് വൈറ്റമിന്‍ ബി

5 years ago
6

വൃക്കകളുടെ പ്രവര്‍ത്തനത്തിന് വൈറ്റമിന്‍ ബി
ടൈപ്പ് -1 പ്രമേഹരോഗം ബാധിച്ച കുട്ടികള്‍ക്ക് ഏറെ സഹായകകരം

ടൈപ്പ് -1 പ്രമേഹരോഗം ബാധിച്ച കുട്ടികളുടെ വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് വൈറ്റമിന്‍ ബി സഹായിക്കുമെന്ന് കണ്ടെത്തല്‍.
കൂടാതെ ഇത് വൃക്കരോഗങ്ങളെ തടുക്കുമെന്നും കയ്‌റോയിലെ എയ്ന്‍ ഷാംസ് സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകര്‍ പറഞ്ഞു.
57ാം ആന്വല്‍ യൂറോപ്യന്‍ സൊസൈറ്റി ഫോര്‍ പീഡിയാട്രിക് എന്‍ഡോ ക്രൈനോളജി യോഗത്തിലാണ് പഠനം അവതരിപ്പിച്ചത്. വൈറ്റമിന്‍ ബി12 കുറവ് അനുഭവപ്പെടുന്നതും ടൈപ്പ് -1 പ്രമേഹം ഉള്ളവരുമായ 12നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് പഠനം നടത്തിയത്.പ്രമേഹത്തെ തുടര്‍ന്നുള്ള വൃക്കരോഗം നേരത്തേ തിരിച്ചറിഞ്ഞവരില്‍ കുറച്ചുപേര്‍ക്ക് വൈറ്റമിന്‍ ബി അടങ്ങിയ ഭക്ഷണം നല്‍കിയപ്പോള്‍ ബാക്കിയുള്ളവര്‍ക്ക് ചികിത്സ നല്‍കിയില്ല. 12 ആഴ്ച ഇത് തുടര്‍ന്നു. വൈറ്റമിന്‍ ബി അടങ്ങിയ ഭക്ഷണം കഴിച്ച കുട്ടികളുടെ വൃക്കകളുടെ പ്രവര്‍ത്തനത്തിനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിലും കാര്യമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയെന്ന് ഗവേഷകര്‍ വ്യക്തമാക്കി.

Loading comments...