മോഹന്‍ലാലിനും നമ്പിനാരായണനും കുല്‍ദീപ് നയ്യാര്‍ക്കും പദ്മഭൂഷണ്‍

5 years ago
2

നടൻ മോഹൻലാൽ അടക്കം 14 പേർക്ക് പദ്മഭൂഷണ്‍ പുരസ്‌കാരം

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പദ്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.നടൻ മോഹൻലാൽ അടക്കം 14 പേർക്ക് പദ്മഭൂഷണ്‍ പുരസ്‌കാരം
സംഗീതജ്ഞ തീജന്‍ ഭായി, ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയുടെ പ്രസിഡന്റ് ഇസ്മായില്‍ ഒമര്‍ ഗലേ, വ്യവസായ പ്രമുഖന്‍ അനില്‍കുമാര്‍ മണിഭായ് നായിക്, മറാഠി നടന്‍ ബി.എം. പുരന്ദര എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ പദ്മവിഭൂഷണ്‍ ബഹുമതി.
നടന്‍ മോഹന്‍ലാലും ഐ.എസ്.ആര്‍.ഒ.യിലെ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനും അന്തരിച്ച മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാരും അടക്കം 14 പേര്‍ക്കാണ് പദ്മഭൂഷണ്‍ പുരസ്‌കാരം.
ശിവഗിരി മഠാധിപതിയും ശ്രീനാരായണ ധര്‍മസംഘം പ്രസിഡന്റുമായ സ്വാമി വിശുദ്ധാനന്ദ, പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി. ജയന്‍, പുരാവസ്തു വിദഗ്ധന്‍ കെ.കെ. മുഹമ്മദ്, കൊല്‍ക്കത്തയിലെ കാന്‍സര്‍രോഗ വിദഗ്ധന്‍ മാമ്മന്‍ ചാണ്ടി, ഗായകന്‍ ശങ്കര്‍മഹാദേവന്‍ തുടങ്ങി 94 പേര്‍ക്ക് പദ്മശ്രീ ലഭിച്ചു.

Loading comments...