ഗാന്ധിജിയുടെ ഹൃദയമിടിപ്പ് പുനഃസൃഷ്ടിക്കുന്നു

5 years ago
17

ഡൽഹിയിലെ നാഷണൽ ഗാന്ധി മ്യൂസിയത്തിലാണ് പുനഃസൃഷ്ടിക്കുന്നത് .

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഹൃദയമിടിപ്പ് ഡൽഹിയിലെ നാഷണൽ ഗാന്ധി മ്യൂസിയത്തിൽ പുനഃസൃഷ്ടിക്കുന്നു.ഗാന്ധിജയന്തിദിനത്തിലാണ് ഈ ഡിജിറ്റൽ സംവിധാനം ഉദ്ഘാടനം ചെയ്യുക.ഗാന്ധിജിയുടെ ഇ.സി.ജി. വിവരങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് ഹൃദയമിടിപ്പ് ഡിജിറ്റലായി തയ്യാറാക്കിയിരിക്കുന്നതെന്ന് മ്യൂസിയം ഡയറക്ടർ എ. അണ്ണാമലൈ അറിയിച്ചു . 1934-ലെ ഗാന്ധിജിയുടെ ഇ.സി.ജി. പരിശോധനാ റിപ്പോർട്ടാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.ഉയർന്ന രക്തസമ്മർദമുണ്ടായിരുന്ന ഗാന്ധിജിയെ, നിരാഹാരവേളകളിൽ ഡോക്ടർമാർ നിരന്തരം പരിശോധിച്ചിരുന്നു. ഡോ. ജീവ്‌റാം മേത്ത, ഡോ. ബി.സി. റോയ് എന്നിവരാണ് പരിശോധിച്ചിരുന്നത്. ഗാന്ധിജിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള ചില പ്രധാന വിവരങ്ങൾ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും ഉടൻ പ്രസിദ്ധീകരിക്കും.

Loading comments...