വിവാദമായി ഗാന്ധിജിയുടെ ചിത്രം

6 years ago
2

മദ്യശാലയിലെ ​ ഗാന്ധിജിയുടെ ചിത്രമാണ്‌ വിവാദമായത്

ഇന്ത്യന്‍ മാനേജ്മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലയില്‍ ​ഗാന്ധിജിയുടെ ചിത്രം പതിപ്പിച്ചത് വിവാദമാകുന്നു. കൂളിങ് ​ഗ്ലാസ് വെച്ചുള്ള ചിത്രം മോഡേണ്‍ ​ഗാന്ധി എന്ന പേരിലാണ് സമൂഹമാധ്യമങ്ങളില്‍ ചിത്രം പ്രചരിക്കുന്നത്. ബാറില്‍ മദ്യപിക്കാനെത്തിയവര്‍ ഗ്ലാസുകളും കുപ്പികളുമായി ചിത്രത്തിനരികില്‍ പോസ് ചെയ്ത് എടുത്ത ഫോട്ടോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.ഗാന്ധിജിയുടെ 150 ജന്‍മവാര്‍ഷികത്തോടനുബന്ധിച്ച്‌ പ്രത്യേക ആദര പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഇന്ത്യ-യുഎഇ സര്‍ക്കാറുകള്‍ ഒരുക്കങ്ങള്‍ തുടരവെയാണ് ഇന്ത്യന്‍ മാനേജ്മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാല തങ്ങളുടെ ചുമരില്‍ ഗാന്ധിയുടെ ചിത്രം വരച്ചത്. ബര്‍ദുബൈയിലെ മദ്യശാലയാണ് ചുമരില്‍ 'മോഡേണ്‍ ബാപ്പു' എന്ന ചിത്രം പതിപ്പിച്ചത്.ഇന്ത്യന്‍ പ്രവാസികള്‍ പ്രതിഷേധമുയര്‍ത്തിയതോടെ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിഷയത്തില്‍ ഇടപെട്ടു. ഒട്ടനവധി പേര്‍ പരാതി ഉന്നയിച്ച അവസ്ഥയില്‍ അടിയന്തിരമായി ചിത്രം ഒഴിവാക്കണമെന്ന് സ്ഥാപനത്തോട് അഭ്യര്‍ഥിച്ചതായി കോണ്‍സുല്‍ ജനറല്‍ വിപുല്‍ അറിയിച്ചു. എന്നാല്‍, ഇത് ഗാന്ധിജിയെ ഉദ്ദേശിച്ചല്ലെന്നും കലാരൂപം മാത്രമാണെന്നുമാണ് മാനേജ്മെന്റിന്റെ വിശദീകരണം. ഉപഭോക്താക്കള്‍ ചിത്രത്തെക്കുറിച്ച്‌ നല്ല അഭിപ്രായമാണ് പറഞ്ഞതെന്നും മാറ്റുന്നതിനെക്കുറിച്ച്‌ ആലോചിച്ചിട്ടില്ലെന്നും മാനേജ്മെന്റ് വ്യക്തമാക്കി.

Loading comments...