ആമിര്‍ ഖാന്‍ എത്തുന്നു; ഫിരംഗിയായി ; ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

6 years ago
2

പണം വാരിയ ദംഗല്‍, സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആമിര്‍ഖാന്‍ നായകനാകുന്ന പുതിയ ചിത്രം തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍

പണം വാരിയ ദംഗല്‍, സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആമിര്‍ഖാന്‍ നായകനാകുന്ന പുതിയ ചിത്രമാണ് തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു

സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ നോക്കിക്കാണുന്ന ചിത്രം കൂടിയാണ് വിജയ് കൃഷ്ണ ആചാരി സംവിധാനം ചെയ്യുന്ന തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍. ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനും ചിത്രത്തിൽ എത്തുന്നുണ്ട്. ചിത്രത്തിലെ ആമിര്‍ഖാന്റെ ലുക്കാണ് മോഷന്‍ പോസ്റ്റര്‍ രൂപത്തില്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. നേരത്തെ അമിതാഭ് ബച്ചന്‍, കത്രീന കൈഫ്, ഫാത്തിമ സന ഷൈഖ്, എന്നിവരുടെ ലുക്കുകള്‍ ഇതേ രൂപത്തില്‍ പുറത്തുവിട്ടിരുന്നു.ഫിരംഗി എന്നാണ് ആമിര്‍ഖാന്റെ കഥാപാത്രം.ഫിരംഗിയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടതിന് പിന്നാലെ ട്വിറ്ററില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടംപിടിച്ചു.പച്ചകളര്‍ ജാക്കറ്റും നേര്‍ത്ത ചുവപ്പ് നിറത്തിലുള്ള സണ്‍ ഗ്ലാസും ധരിച്ച് കുതിരപ്പുറത്തിരിക്കുന്ന ആമിര്‍ ഖാനാണ് പോസ്റ്ററിലുള്ളത്. 1839ല്‍ പുറത്തിറങ്ങിയ കണ്‍ഫഷന്‍ ഓഫ് എ തഗ് എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ധൂം 3ക്ക് ശേഷം വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍. ചിത്രം ഈ വര്‍ഷം പ്രദര്‍ശനത്തിനെത്തും.

Loading comments...