ആദ്യ ചാണകമുക്ത നഗരം ; ജംഷേദ്പുര്‍

5 years ago

രാജ്യത്തെ ആദ്യ ചാണകമുക്ത നഗരമാകാനൊരുങ്ങി ജാര്‍ഖണ്ഡിലെ ജംഷേദ്പുര്‍

സംസ്ഥാന സര്‍ക്കാര്‍ ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പദ്ധതിക്കായി ജംഷേദ്പുര്‍ നോട്ടിഫൈഡ് ഏരിയ കമ്മിറ്റി (ജെ.എന്‍.എ.സി.) ടെന്‍ഡര്‍ ക്ഷണിച്ചു . വെള്ളിയാഴ്ച നടന്ന ലേലത്തില്‍ രണ്ടു കമ്ബനികള്‍ കരാര്‍ സ്വന്തമാക്കി.നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ ചാണകം കിടക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നു
എന്നുകാട്ടി തൊഴുത്തുകള്‍ക്കും കന്നുകാലി ഉടമകള്‍ക്കുമെതിരേ നാട്ടുകാരുടെ പരാതി പതിവായി ലഭിക്കാറുണ്ട്. ജംഷേദ്പുരില്‍ 350-ലേറെ തൊഴുത്തുകളുണ്ട്. ഇവയെല്ലാം പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമായാണ്. കന്നുകാലിമാലിന്യം നീക്കം ചെയ്യാന്‍ ഇവിടെ സൗകര്യമില്ല. കരാറെടുത്ത രണ്ടുകമ്ബനികള്‍ ദിവസേന ചാണകം ശേഖരിച്ച്‌ നീക്കം ചെയ്യും. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഗോശാലകളുടെയും കന്നുകാലികളുടെയും എണ്ണം, ദിവസം ശേഖരിക്കേണ്ട ചാണകത്തിന്റെ അളവ് എന്നിവയെക്കുറിച്ചു സര്‍വേ നടത്താന്‍ കമ്ബനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുശേഷം ഈ മാസം 15-മുതല്‍ പദ്ധതി ആരംഭിക്കും

Loading comments...