Premium Only Content

ലോക കോടീശ്വരന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്ക്
ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പണം മുടക്കാന്‍ ആമസോണ്‍ മേധാവി ജെഫ് ബെസോസ് തീരുമാനിച്ചു
ദരിദ്രര്‍ക്ക് വീടുവെക്കുന്നതിനും കുട്ടികളെ പഠിപ്പിക്കുന്നതിനുമായി രണ്ട് ബില്യൻ ഡോളര്‍ മുടക്കുമെന്നാണ് ബെസോസിന്റെ പ്രഖ്യാപനം. ആമസോണിന്റെ ആസ്ഥാന നഗരമായ സിയാറ്റിലില്‍ പോലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കോ സഹായങ്ങള്‍ക്കോ സ്ഥാപനം.പിശുക്കു കാണിക്കുന്നുവെന്ന വലിയ തോതിലുള്ള വിമര്‍ശനങ്ങളെ തുടര്‍ന്നാണ് ജെഫ് ബെസോസിന്റെ തീരുമാനം. ആദ്യഘട്ടമായാണ് സിയാറ്റിലിലെ വീടില്ലാത്ത ദരിദ്രര്‍ക്ക് വീടു വെക്കുന്നതിനും സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരുടെ മക്കള്‍ക്ക് പഠിക്കുന്നതിനുമായി രണ്ട് ബില്യൻ ഡോളര്‍ നല്‍കുന്നതെന്നാണ് ജെഫ്ഫ് ബെസോസ് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്നതിനൊപ്പം മോണ്ടിസോറി പ്രീ സ്കൂളുകള്‍ ആരംഭിക്കാനും ആമസോണിന് പദ്ധതിയുണ്ട് .ആമസോണിലെ ഓഹരി പങ്കാളിത്തവും ഉടമസ്ഥാവകാശവുമാണ് ബെസോസിനെ ലോകത്തെ പ്രധാന ധനികരിലൊരാളാക്കുന്നത്. ആമസോണിന് പുറമേ ബ്ലൂ ഒറിജിന്‍ എന്ന പേരില്‍ ജെഫ് ബെസോസിന് ബഹിരാകാശ കമ്പനിയുമുണ്ട്. വാഷിങ്ടണ്‍ പോസ്റ്റ് പത്രവും ഈ കോടീശ്വരന്റെ ഉടമസ്ഥതയിലാണുള്ളത്.
-
1:26
News60
6 years agoഒരോവറില്‍ 43 റണ്‍സ്; ലോക റെക്കോര്‍ഡിട്ട് കിവി കൂട്ടുകെട്ട്
3 -
1:25
News60
6 years agoവളര്‍ച്ചാ നിരക്കില്‍ ബ്രിട്ടനെയും ഫ്രാന്‍സിനെയും പിന്തള്ളാന് ഇന്ത്യ
1 -
1:30
News60
6 years agoഒരൊറ്റ മീനിന്റെ വില വെറും 22 കോടി മാത്രം..!
-
1:12
News60
7 years agoലാസയിലെ പൊടാല കൊട്ടാരം ദലായ് ലാമയുടെ ആസ്ഥാനമായിരുന്നു ഈ കൊട്ടാരം.
3 -
1:11
News60
7 years agoമഞ്ഞുമൂടിയ പര്‍വതങ്ങളുടേയും ദേവദാരു വനങ്ങളുടേയും നാട്; ഓലി
3 -
1:11
News60
6 years agoലോകത്തിലെ ശക്തരായ 50 വനിതകളുടെ പട്ടികയിൽ മലയാളിയായ ആലീസ് വൈദ്യനും
9 -
1:19
News60
7 years agoപട്ടിണിക്കെതിരെ പോരാടാൻ ടെക് ഭീമന്മാർ
2 -
1:33
News60
7 years ago600 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന പൂന്തോട്ടം
15 -
1:29
News60
7 years agoമോദി പ്രഭാവത്തില്‍ മോഹന്‍ലാല്‍
7 -
LIVE
Futures Edge: Finance Unfiltered with Jim Iuorio and Bob Iaccino
3 hours ago $1.01 earnedSeptember Surge: What It Means for Q4
121 watching