ലോക കോടീശ്വരന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്ക്

5 years ago

ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പണം മുടക്കാന്‍ ആമസോണ്‍ മേധാവി ജെഫ് ബെസോസ് തീരുമാനിച്ചു

ദരിദ്രര്‍ക്ക് വീടുവെക്കുന്നതിനും കുട്ടികളെ പഠിപ്പിക്കുന്നതിനുമായി രണ്ട് ബില്യൻ ഡോളര്‍ മുടക്കുമെന്നാണ് ബെസോസിന്റെ പ്രഖ്യാപനം. ആമസോണിന്റെ ആസ്ഥാന നഗരമായ സിയാറ്റിലില്‍ പോലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കോ സഹായങ്ങള്‍ക്കോ സ്ഥാപനം.പിശുക്കു കാണിക്കുന്നുവെന്ന വലിയ തോതിലുള്ള വിമര്‍ശനങ്ങളെ തുടര്‍ന്നാണ് ജെഫ് ബെസോസിന്റെ തീരുമാനം. ആദ്യഘട്ടമായാണ് സിയാറ്റിലിലെ വീടില്ലാത്ത ദരിദ്രര്‍ക്ക് വീടു വെക്കുന്നതിനും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ മക്കള്‍ക്ക് പഠിക്കുന്നതിനുമായി രണ്ട് ബില്യൻ ഡോളര്‍ നല്‍കുന്നതെന്നാണ് ജെഫ്ഫ് ബെസോസ് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനൊപ്പം മോണ്ടിസോറി പ്രീ സ്‌കൂളുകള്‍ ആരംഭിക്കാനും ആമസോണിന് പദ്ധതിയുണ്ട് .ആമസോണിലെ ഓഹരി പങ്കാളിത്തവും ഉടമസ്ഥാവകാശവുമാണ് ബെസോസിനെ ലോകത്തെ പ്രധാന ധനികരിലൊരാളാക്കുന്നത്. ആമസോണിന് പുറമേ ബ്ലൂ ഒറിജിന്‍ എന്ന പേരില്‍ ജെഫ് ബെസോസിന് ബഹിരാകാശ കമ്പനിയുമുണ്ട്. വാഷിങ്ടണ്‍ പോസ്റ്റ് പത്രവും ഈ കോടീശ്വരന്റെ ഉടമസ്ഥതയിലാണുള്ളത്.

Loading comments...