ഇരുണ്ട നിറം കുറച്ചിലല്ല...കൂടുതലാണ് ആരോഗ്യക്കൂടുതല്‍!

5 years ago
7

വെളുക്കാനാണ് എല്ലവരുടെയും ശ്രമം. അലപം നിറം മങ്ങിയാൽ കുറച്ചിലായി കാണുന്നവരും ഉണ്ട് . എന്നാൽ ഇരുണ്ട നിറമെങ്കിൽ നിറയെ ആരോഗ്യ ഗുണങ്ങളും ഉണ്ടെന്നു തിരിച്ചറിയുക .ഇരുണ്ട നിറത്തിനു കാരണം ശരീരത്തിലെ മെലാനിന്‍ എന്ന ഘടകമാണ്. മെലാനില്‍ സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികളെ ചെറുക്കാന്‍ ഏറെ സഹായകമാണ്. അള്‍ട്രാവയലറ്റ് റശ്മികളെ ചെറുക്കാന്‍ സാധിയ്ക്കുന്നുവെന്നതുകൊണ്ട് ചര്‍മത്തില്‍ സണ്‍ടാന്‍ വരാനും ഈ രശ്മികള്‍ കാരണമുള്ള ചൊറിച്ചിലും അലര്‍ജിയുമെല്ലാം ഒഴിവാക്കാനും ഗുണകരമാണ്.മെലാനിന്‍ കേന്ദ്രനാഡീവ്യഹത്തെ ബാധിയ്ക്കുന്ന പല രോഗാണുക്കളേയും തടയാന്‍ പ്രാപ്തമാണ്.മെലാനില്‍ ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നതു തടഞ്ഞു നിര്‍ത്തും. വെളുത്ത ചര്‍മമുള്ളവരേക്കാള്‍ പ്രായക്കുറവു തോന്നിയ്ക്കുകയും ചെയ്യും.മെലാനിന്‍ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതുമൂലം അസുഖങ്ങള്‍ വരാനുള്ള സാധ്യത കുറയും.സൂര്യപ്രകശം കൂടുതൽ ഏൽക്കുമ്പോൾ അതിലെ ള്‍ട്രാവയലറ്റ് റശ്മികളെ ചെറുക്കൻ ശരീരം സ്വന്തവുമി മെലാനിൻ എന്ന കവചം തീർക്കുന്നു.അത്കൊണ്ട് തന്നെ ഭൂമധ്യ രേഖയുടെ അടുത്തായി താമസിക്കുന്നവരാണ് നിറം മങ്ങി ഇരിക്കുന്നവർ .യൂറോപ്പിലും റഷ്യയിലും ഉള്ളവർ വെളുത്തിരിക്കുന്നതിന്റെ കാരണവും ഇത് തന്നെയാണ് .നമ്മുടെ ശരീരത്തിൽ പതിക്കുന്ന UV രശ്മിയുടെ തീവ്രതയനുസരിച്ചായിരിക്കും നമ്മുടെ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന മെലാനിന്റെ അളവ്. സ്കിൻ മാത്രമല്ല നമ്മുടെ കണ്ണുകളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിനായി നമ്മുടെ കണ്ണുകളിലെ ഐറിസിലും മെലാനിൻ ഉണ്ട്

Loading comments...