ഈ ലക്ഷണങ്ങള്‍ ഉണ്ടോ? എങ്കില്‍ ക്യാന്‍സര്‍ ആകാം

5 years ago
3

ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയാതെ വരുന്നതാണ് പലപ്പോഴും ഈ രോഗം മരണത്തിലേക്കു നയിക്കുന്നതിനുള്ള ഒരു പ്രധാന കാരണം. തുടക്കത്തിൽ തന്നെ ക്യാൻസറിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ ഇത് ചികിത്സിച്ച് ഭേദാമാക്കാവുന്നതെയുള്ളൂ.അതിന് ചില വഴികളിതാ.ശരീരത്തിലുണ്ടാകുന്ന വിളർച്ച നിസ്സാരമായി തള്ളിക്കളയരുത്. ഇത് ചിലപ്പോൾ ക്യാൻസറിന്റെ ലക്ഷണമായിരിക്കാം.ശ്വാസോച്ഛാസത്തില്‍ ഏറെ ബുദ്ധിമുട്ടു നേരിടുന്നതും ക്യാന്‍സറിന്റെ ലക്ഷണമായിരിക്കാം.
.ചുമച്ച് തുപ്പുന്ന കഫത്തില്‍ രക്തത്തിന്റെ സാന്നിധ്യം കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കാണിക്കുക. ചിലപ്പോൾ ഇത് ക്യാൻസറിന്റെ ലക്ഷണമായിരിക്കാം.
മൂത്രത്തില്‍ രക്തത്തിന്റെ അംശം കണ്ടാല്‍ പരിശോധന നടത്തേണ്ടതാണ് അത്യാവശ്യമാണ്. ഇതും ക്യാന്‍സറിന്റെ ലക്ഷണമാണ്. സ്തനങ്ങളിലുണ്ടാകുന്ന മുഴകൾ നിസാരമായി കാണരുത്. ഇത് ചിലപ്പോൾ ബ്രെസ്റ്റ് ക്യാന്‍സറിന്റെ ലക്ഷണമായിരിക്കാം.മലദ്വാരത്തിലൂടെയുണ്ടാകുന്ന രക്തസ്രാവവും ചിലപ്പോൾ ക്യാൻസറിന്റെ ലക്ഷണമായിരിക്കായിരിക്കാം.പോസ്റ്റേറ്റിലുണ്ടാകുന്ന മുഴകൾ ക്യാൻസറിന്റെ ലക്ഷണമായിരിക്കാം.
ആര്‍ത്തവവിരാമശേഷമുള്ള അസാധാരണ രക്തസ്രാവം ക്യാന്‍സറിന്റെ മറ്റൊരു ലക്ഷണമാണ്.ശരീരത്തിലെ മറുകുകളോ കാക്കാപ്പുള്ളികളോ വലിപ്പം വയ്ക്കുകയാണെങ്കിലോ നിറം മാറുകയാണെങ്കിലോ ശ്രദ്ധിക്കണം. ഇത് സ്‌കിന്‍ ക്യാന്‍സറിന്റെ ഒരു ലക്ഷണമാണ്.പ്രത്യേക കാരണങ്ങളൊന്നും കൂടാതെ ഭാരം പെട്ടെന്ന് കുറയുന്നതും ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്. ഇത് ക്യാന്‍സറിന്റെ മറ്റൊരു ലക്ഷണമായി കണക്കാക്കാം.

Loading comments...