0:00 / 0:00

15 seconds

15 seconds

വിദേശത്തേക്ക് ജോലി തേടി പോകുന്നവരുടെഎണ്ണത്തില്‍ കുറവ്

6 years ago
97

കേരളത്തില്‍ നിന്നും വിദേശത്തേക്ക് ജോലി തേടി പോകുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടെന്ന് സര്‍വ്വേ ഫലം.
സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് നടത്തിയ സര്‍വേയിലാണ് സംസ്ഥാനത്തു നിന്നും വിദേശത്തേയ്ക്ക് ജോലി ആവശ്യങ്ങള്‍ക്കായി പോകുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടെന്ന് കണ്ടെത്തിയത്. ഈ കുറവ് ഗള്‍ഫ് നാടുകളിലെ ശമ്പളക്കുറവാണ് കാരണമെന്നും സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് വിലയിരുത്തി.ഇത് കൂടാതെ 19നും 25നും ഇടയില്‍ പ്രായമുള്ളവരുടെ ജനസംഖ്യയില്‍ വന്ന കുറവും ഇവിടങ്ങളില്‍ ജോലി തേടുന്നവരുടെ എണ്ണത്തെ ബാധിച്ചിട്ടുണ്ട്.നിലവില്‍ മൂന്ന് ലക്ഷത്തോളം കുറവാണ് ഉണ്ടായിട്ടുള്ളത്. 2013ലെ അപേക്ഷിച്ച് പത്തിലൊന്ന് കുറവാണിത് .1998ലാണ് ആദ്യമായി സെന്റര്‍ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് പ്രവാസികളെ സംബന്ധിച്ച സര്‍വേ നടത്തിയത്. എട്ടാമത്തെ സര്‍വേ ഫലമാണ് ഇപ്പോള്‍ പുറത്തു വന്നത്. ഇത് സംബന്ധിച്ച വിവരം മാധ്യമങ്ങളുമായി പങ്കുവെച്ചത് കേരള മൈഗ്രേഷന്‍ സര്‍വേയുടെ കോര്‍ഡിനേറ്റര്‍ ഇരുദയരാജനാണ്.

0 Comments