കണ്ണുകൾക്ക് സുരക്ഷയൊരുക്കി ആൻഡ്രോയിഡ് ക്യു

5 years ago
1

ഡാറ്റ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കിയാവും ക്യു എത്തുക

ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പായ ആന്റഡ്രോയിഡ് ക്യു ഉടന്‍ എത്തുന്നു.ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് 9 പൈ എത്തി ത്തുടങ്ങിയിട്ടേയുള്ളൂ. അപ്ഡേഷന്‍ ഉറപ്പ് ലഭിച്ച സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഇതുവരെ ലഭിച്ചിട്ടുമില്ല. ഇപ്പോഴിതാ ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ ക്യു തയ്യാറെടുക്കുന്നു. ക്യു എന്നാണോ പുതിയ പതിപ്പിന്റെ പേര് എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിദഗ്ധരുള്‍പ്പെടെ ഉപയോഗിക്കുന്നത് ക്യു എന്നാണ്.ഈ വര്‍ഷം അവസാനത്തോടെ ക്യു അപ്‌ഡേഷന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ആന്‍ഡ്രോയിഡ് 9 പൈയുടെ പരിഷ്‌കരിച്ച പതിപ്പാവും ക്യു.ഡാറ്റ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കിയാവും ക്യു എത്തുക. ഈ വര്‍ഷം മടക്കി ഉപയോഗിക്കുന്ന ഫോണുകൾ കൂടി വന്നതിനാൽ അത്തര‍ം ഫോണുകള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയിലാവും ക്യുവിന്‍റെ ക്രമീകരണവും. ഡാര്‍ക് മോഡാണ് ക്യു വില്‍ പറഞ്ഞുകേള്‍ക്കുന്ന പ്രത്യേകതകളിലൊന്ന്. കണ്ണുകളെ പ്രതികൂലമായി ബാധിക്കില്ല എന്നതാണ് ഇതിന്റെ പ്രധാന ഗുണം. പ്രത്യേകിച്ച് ഓലെഡ് ഡിസ്‌പ്ലെകളോടെയാണ് പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ എത്തുന്നു എന്നിരിക്കെ.ചാര്‍ജ് നിലനിര്‍ത്താനും ഡാര്‍ക് മോഡിനാവും. പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡിലെ അപ്ഡേഷനാണ് ക്യുവിലെ മറ്റൊരു പ്രത്യേകതയായി പറയുന്നത്.നേരത്തെ വണ്‍പ്ലസ് അവരുടെ കസ്റ്റമൈസ്ഡ് പതിപ്പായ ഓക്‌സിജന്‍ ഒ.എസില്‍ ഡാര്‍ക് മോഡ് ചേര്‍ത്തിരുന്നു.പിന്നാലെ മറ്റു സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളും അവരുടെ സ്വന്തം പതിപ്പില്‍ ഡാര്‍ക് മോഡ് കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലുമായിരുന്നു. ഒരേ സമയം രണ്ട് ആപ്പുകൾ പ്രവർത്തിക്കുന്ന തരത്തിലായിരിക്കും ക്രമീകരണം. അതേസമയം ഔദ്യോഗിക സ്ഥിരീകരണം ഇല്ലാത്തതിനാല്‍ ഗൂഗിള്‍ എന്തൊക്കെയാവും ക്യുവില്‍ ഒളിപ്പിച്ച് വെച്ചത് എന്ന് പൂര്‍ണമായും വ്യക്തമല്ല.ഏത് ഫോണുകള്‍ക്കാവും അപ്ഡേഷന്‍ ആദ്യം ലഭിക്കുക എന്നത് അറിയാൻ ഇനിയും കാത്തിരിക്കേണ്ടതുണ്ട് .

Loading comments...