രജിസ്റ്റർ ചെയ്യാത്ത എല്ലാ നിക്ഷേപപദ്ധതികളും നിയമവിരുദ്ധം

5 years ago

സിനിമകളുടെ വ്യാജപതിപ്പ് തടയാൻ നിയമഭേദഗതി

നിയന്ത്രണ അതോറിറ്റിയുടെ പരിധിയിൽവരാത്ത എല്ലാ നിക്ഷേപ പദ്ധതികളും നിരോധിക്കുന്ന ബില്ലിന് കേന്ദ്രമന്ത്രിസഭ അനുമതി നൽകി.
പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ശുപാർശചെയ്ത ഭേദഗതിനിർദേശംകൂടി കണക്കിലെടുത്താണ് ഭേദഗതി.രജിസ്റ്റർചെയ്യാത്ത കമ്പനികളും സ്ഥാപനങ്ങളും നിക്ഷേപം സ്വീകരിക്കുന്നതും പരസ്യം നൽകുന്നതും ശിക്ഷാർഹമായിരിക്കും. അത്തരം സ്ഥാപനങ്ങളുടെ ബ്രാൻഡ് അംബാസഡർമാരായി പ്രശസ്തർ പ്രവർത്തിക്കുന്നതും കുറ്റകരമാണ്. എല്ലാ കമ്പനികളുടെയും ഓൺലൈൻ ഡേറ്റ ഉണ്ടാക്കും.
നേരത്തേ അവതരിപ്പിച്ച ബില്ലിന് ക്രിമിനൽ കുറ്റം കർശനമാക്കിക്കൊണ്ട് സർക്കാർതന്നെ ഭേദഗതി അവതരിപ്പിക്കും. കഴിഞ്ഞ ജൂലായ് 18-നാണ് ബിൽ ആദ്യം അവതരിപ്പിച്ചത്. പല പേരുകളിലായി ഒട്ടേറെ നിക്ഷേപപദ്ധതികൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. 2015 മുതൽ മൂന്നുവർഷത്തിനിടയിൽ 166 ചിട്ടിഫണ്ട് തട്ടിപ്പുകേസുകൾ സി.ബി.ഐ. രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് നിയമമന്ത്രി മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. കൂടുതലും ബംഗാളിൽനിന്നും ഒഡിഷയിൽനിന്നുമാണ്.
സിനിമകളുടെ ഡിജിറ്റൽ പതിപ്പ് വ്യാജമായി ഉണ്ടാക്കി വിതരണം ചെയ്യുന്നത് കർശനമായി തടയാൻ 1952-ലെ സിനിമാട്ടോഗ്രാഫി നിയമം ഭേദഗതിചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു.
വ്യാജമായി സിനിമകൾ നിർമിച്ചാൽ മൂന്നുവർഷംവരെ തടവും പത്തുലക്ഷം രൂപ പിഴയും നൽകാനാണ് വ്യവസ്ഥ.

Loading comments...